ചാലിയാറില്‍നിന്ന് വീണ്ടും ശരീരഭാഗം കണ്ടെത്തി

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായ വ്യക്തിയുടേതാണോ ശരീരഭാഗമെന്നാണ് സംശയിക്കുന്നത്.
Another body part was found from Chaliyar
പ്രതീകാത്മക ചിത്രം
Published on
Updated on

നിലമ്പൂര്‍: ചാലിയാറില്‍ പോത്തുകല്ല് മേഖലയില്‍ നിന്ന് വീണ്ടും ശരീരഭാഗം കണ്ടെത്തി. മലിനജലം കയറിയ കിണറുകള്‍ വൃത്തിയാക്കുന്നതിനിടെ ട്രോമാ കെയര്‍ പ്രവര്‍ത്തകരാണ് പുഴയോരത്ത് ശരീരഭാഗം കണ്ടെത്തിയത്.

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായ വ്യക്തിയുടേതാണോ ശരീരഭാഗമെന്നാണ് സംശയിക്കുന്നത്. പൊലീസെത്തി ശരീരഭാഗം നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Another body part was found from Chaliyar
കോണ്‍ഗ്രസിലെ 'കാസ്റ്റിങ് കൗച്ച്'; വിവാദ പ്രസ്താവനയില്‍ സിമി റോസ്‌ബെല്ലിനെ പുറത്താക്കി

വയനാട് ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് ചാലിയാറിലൂടെ ഒഴുകിയെത്തിയ നിരവധി മൃതദേഹങ്ങള്‍ നേരത്തെ പോത്തുകല്ല് മേഖലയില്‍നിന്ന് കണ്ടെത്തിയിരുന്നു. അന്ന് കണ്ടെടുത്ത ശരീരഭാഗങ്ങളും മൃതദേഹങ്ങളും പിന്നീട് വയനാട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com