തൃശൂര്‍: നടനും എംഎല്‍എയുമായ മുകേഷിനെതിരെ വടക്കാഞ്ചേരിയിലും കേസ്. 13 വര്‍ഷം മുന്‍പ് സിനിമ ചിത്രീകരണവുമായി ബന്ധപ്പെട്ട് വടക്കാഞ്ചേരിയിലെ നക്ഷത്ര ഹോട്ടലില്‍ താമസിക്കുന്നതിനിടയില്‍ മുകേഷ് മോശമായി പെരുമാറിയെന്നാണ് പരാതി.
'നാടകമേ ഉലകം' എന്ന സിനിമയുടെ ചിത്രികരണത്തിനിടയില്‍ മുകേഷ് കയറി പിടിച്ചുവെന്ന നടിയുടെ മൊഴി അന്വേഷണ സംഘം വടക്കാഞ്ചേരി പൊലീസിന് കൈമാറുകയായിരുന്നു. കേസില്‍ പ്രത്യേക അന്വേഷണ സംഘം തുടരന്വേഷണം നടത്തും.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
മുകേഷിനെ ചോദ്യം ചെയ്യുന്നതിനായി അന്വേഷണ സംഘം തിങ്കളാഴ്ച കോടതിയില്‍ സത്യവാങ്മൂലം നല്‍കും. നാളെ മുകേഷിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയും പരിഗണിക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ