കോണ്‍ഗ്രസിലെ 'കാസ്റ്റിങ് കൗച്ച്'; വിവാദ പ്രസ്താവനയില്‍ സിമി റോസ്‌ബെല്ലിനെ പുറത്താക്കി

അവസരങ്ങള്‍ക്കായി കോണ്‍ഗ്രസില്‍ ചൂഷണങ്ങള്‍ക്ക് നിന്ന് കൊടുക്കണമെന്ന പ്രസ്താവനയെത്തുടര്‍ന്നാണ് പുറത്താക്കല്‍.
simi rosebell
സിമി റോസ്ബെല്‍വിഡിയോ സ്ക്രീന്‍ഷോട്ട്
Published on
Updated on

തിരുവനന്തപുരം: സിമി റോസ്‌ബെല്‍ ജോണിനെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി. അവസരങ്ങള്‍ക്കായി കോണ്‍ഗ്രസില്‍ ചൂഷണങ്ങള്‍ക്ക് നിന്ന് കൊടുക്കണമെന്ന പ്രസ്താവനയെത്തുടര്‍ന്നാണ് പുറത്താക്കല്‍. മുന്‍ എഐസിസി അംഗവും പിഎസ്‌സി അംഗവുമായിരുന്നു സിമി റോസ്‌ബെല്‍. കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപിയുടെ നിര്‍ദേശ പ്രകാരമാണ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി എം ലിജു അറിയിച്ചു.

simi rosebell
ബ്ലൂ ടൈഗേഴ്‌സിനെതിരെ നിയമ നടപടിക്കൊരുങ്ങി 'ആടുജീവിതം' നിര്‍മാതാക്കള്‍

സ്ത്രീത്വത്തെ അധിക്ഷേപിച്ച സിമി റോസ്‌ബെല്‍ ജോണിനെ പുറത്താക്കണമെന്ന് എഐസിസി- കെപിസിസി നേതൃത്വത്തിന് വനിതാ നേതാക്കള്‍ പരാതി നല്‍കിയിരുന്നു. സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ എ ഐ സി സി അംഗം സിമി റോസ്‌ബെല്‍ ജോണ്‍ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളെ അധിക്ഷേപിച്ചെന്നും ഇതില്‍ നടപടി വേണമെന്നുമാണ് വനിതാ നേതാക്കള്‍ ആവശ്യപ്പെട്ടത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പ്രതിപക്ഷനേതാവിനെതിരെയായിരുന്നു എഐസിസി അംഗം സിമി റോസ്ബെല്‍ ജോണിന്റെ ആരോപണം. വി ഡി സതീശന്‍ പാര്‍ട്ടിയിലെ തന്റെ അവസരങ്ങള്‍ നിഷേധിക്കുന്നുവെന്നും അദ്ദേഹത്തിന്റെ ഗുഡ്ബുക്കില്‍ തനിക്കിടം നേടാനായില്ലെന്നും സിമി പറഞ്ഞിരുന്നു. അദ്ദേഹം ഉദ്ദേശിച്ചതുപോലെ വഴങ്ങാത്തതിനാലാണ് അതില്‍ ഇടംപിടിക്കാനാവാതെ പോയത്. വി ഡി സതീശന്റെ നേതൃത്വത്തില്‍ പവര്‍ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും സിമി ആരോപിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com