ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നിശബ്ദത വെടിഞ്ഞ് സൂപ്പർതാരം മമ്മൂട്ടി. സിനിമയിൽ പവർ ഗ്രൂപ്പ് ഇല്ലെന്നും അങ്ങനെയൊന്നിന് നിലനില്ക്കാൻ പറ്റുന്ന രംഗമല്ല സിനിമ എന്നുമാണ് മമ്മൂട്ടി ഫെയ്സ്ബുക്കിൽ കുറിച്ചത്. സമൂഹത്തിന്റെ പരിച്ഛേദം തന്നെയാണ് സിനിമ. സമൂഹത്തിലെ എല്ലാ നന്മതിന്മകളും സിനിമയിലുമുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന നിർദേശങ്ങളെയും പരിഹാരങ്ങളെയും സർവ്വാത്മനാ സ്വാഗതം ചെയ്യുകയും പിന്തുണയ്ക്കുകയും ചെയ്യുന്നുവെന്ന് മമ്മൂട്ടി കുറിച്ചു.
കൊച്ചി: കോണ്‍ഗ്രസിലെ ആയിരക്കണക്കിന് സ്ത്രീകളെ മുഴുവന്‍ അപമാനിക്കുന്ന പ്രസ്താവനയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് വനിതാ നേതാവ് സിമി റോസ്ബെല്‍ ജോണ്‍ നടത്തിയത് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. അത് അവര്‍ ചെയ്യരുതായിരുന്നു.ആ സ്ത്രീകളെ മുഴുവന്‍ അപമാനിക്കുന്നതിന് തുല്യമായ ശ്രമമാണ് നടത്തിയതെന്നും വി ഡി സതീശന് മാധ്യമങ്ങളോട് പറഞ്ഞു. കോണ്‍ഗ്രസിലെ പവര്‍ ഗ്രൂപ്പിന്റെ പ്രിയങ്കരികള്‍ക്ക് മാത്രം സ്ഥാനങ്ങള്‍ പെട്ടെന്ന് ലഭിക്കുന്നു എന്ന ആരോപണമാണ് സിമി ഉന്നയിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ