പാലിയേക്കരയിൽ ടോൾ നിരക്ക് വർധിപ്പിച്ചു; വർധന ഇങ്ങനെ

തൃശൂർ പാലിയേക്കരയിൽ ടോൾ നിരക്ക് വർധിപ്പിച്ചു
Paliyekkara toll plaza
പാലിയേക്കരയിൽ ടോൾ നിരക്ക് വർധിപ്പിച്ചുഫയൽ
Published on
Updated on

തൃശൂർ: തൃശൂർ പാലിയേക്കരയിൽ ടോൾ നിരക്ക് വർധിപ്പിച്ചു. എല്ലാ ഇനം വാഹനങ്ങൾക്കുമുള്ള മാസ നിരക്കുകളിൽ 10 മുതൽ 40 രൂപ വരെയാണ് വർധിച്ചത്. ഭാരവാഹനങ്ങൾക്ക് ഒരുദിവസം ഒന്നിൽ കൂടുതലുള്ള യാത്രയ്ക്ക് അഞ്ചുരൂപയാണ് വർധിപ്പിച്ചത്. ഒരു ഭാഗത്തേക്കുള്ള എല്ലാ വാഹന യാത്രയ്ക്കും നിലവിലെ നിരക്ക് തുടരും.

കാർ ,ജീപ്പ് എന്നിവയ്ക്ക് ഒരു ഭാഗത്തേക്ക് 90 രൂപയാണ് നിരക്ക്. 24 മണിക്കൂറിനുള്ളിലെ ഒന്നിൽ കൂടുതലുള്ള യാത്രയ്ക്ക് 140 രൂപ നൽകണം.ഒരു മാസത്തെ നിരക്ക് 2,760 രൂപ രൂപയാണ്. നേരത്തെ ഇത് 2,750 രൂപയായിരുന്നു. ചെറുകിട വാണിജ്യ വാഹനങ്ങൾക്ക് ഒരു ഭാ​ഗത്തേയ്ക്ക് 160 രൂപ നൽകണം. ഒന്നിൽ കൂടുതലുള്ള യാത്രയ്ക്ക് 240 രൂപയാണ് നിരക്ക്. ഒരു മാസത്തെ നിരക്ക് 4, 830 രൂപയാണ്. പഴയനിരക്ക് 15 രൂപ കുറവായിരുന്നു. 4815 രൂപയാണ് പഴയ നിരക്ക്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ബസ്, ട്രക്ക് എന്നിവയ്ക്ക് ഒരു ഭാ​ഗത്തേയ്ക്ക് 320 രൂപയാണ് നിരക്ക്. ഒന്നിൽ കൂടുതലുള്ള യാത്രയ്ക്ക് 485 രൂപ നൽകണം. ഒരു മാസത്തേക്ക് 9,660 രൂപയാണ് പുതിയ നിരക്ക്. 9635 രൂപയാണ് പഴയനിരക്ക്. ബഹുചക്ര ഭാര വാഹനങ്ങൾക്ക് ഒരു ഭാഗത്തേക്ക് 515 രൂപയാണ് നിരക്ക്. ഒന്നിലേറെ യാത്രകൾക്ക് 775 രൂപ നൽകണം. ഒരു മാസത്തേക്ക് 15,525 രൂപയാണ് പുതിയ നിരക്ക്.15,485 രൂപയാണ് പഴയനിരക്ക്.

Paliyekkara toll plaza
ഗുരുവായൂരില്‍ കൃഷ്ണനാട്ടം ഇന്ന് മുതല്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com