കോഴിക്കോട്: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്റെ ഭാര്യ കൃഷ്ണപ്രിയ ജോലിയില്‍ പ്രവേശിച്ചു. വേങ്ങേരി സര്‍വീസ് സഹകരണ ബാങ്കില്‍ ജൂനിയര്‍ ക്ലര്‍ക്കായാണ് കൃഷ്ണപ്രിയ ജോലിയില്‍ പ്രവേശിച്ചത്. സര്‍ക്കാര്‍ പ്രത്യേക ഉത്തരവിലൂടെ കൃഷ്ണപ്രിയയ്ക്ക് ജൂനിയര്‍ ക്ലര്‍ക്ക് ആയി നിയമനം നല്‍കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് സഹകരണ വകുപ്പ് ഇതു സംബന്ധിച്ച ഉത്തരവു പുറപ്പെടുവിച്ചത്.
അര്‍ജുന്റെ കുടുംബം വര്‍ഷങ്ങളായി ബാങ്കിലെ മെംബര്‍മാരും ഇടപാടുകാരുമാണ്. ഇതുകൂടി കണക്കിലെടുത്താണ് അര്‍ജുന്റെ ഭാര്യക്ക് ജോലി നല്‍കാന്‍ തീരുമാനിച്ചതെന്ന് ബാങ്ക് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. അര്‍ജുനുവേണ്ടിയുള്ള തിരച്ചില്‍ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് അര്‍ജുന്റെ കുടുംബം കര്‍ണാടക മുഖ്യമന്ത്രിയെ കണ്ടിരുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
തിരച്ചിലുമായി ബന്ധപ്പെട്ട് കര്‍ണാടക സര്‍ക്കാരില്‍ വലിയ വിശ്വാസം ഉണ്ടെന്നും ഡ്രഡ്ജര്‍ ഉടന്‍ എത്തിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും കൃഷ്ണപ്രിയ പറഞ്ഞു. ഇതുവരെ പൊതുസമൂഹം നല്‍കിയ എല്ലാ പിന്തുണയ്ക്കും നന്ദി രേഖപ്പെടുത്തുന്നെന്നും കൃഷ്ണപ്രിയ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ