'മാതാപിതാക്കൾക്കൊപ്പം പോവണ്ട'; 13 കാരിയെ ബലം പ്രയോ​ഗിച്ച് കൊണ്ടുപോവാൻ ശ്രമം; തടഞ്ഞ് പൊലീസ്

പൊലീസ് എത്തിയാണ് മാതാപിതാക്കളെ തിരിച്ചയച്ചത്
asssam girl
ടെലിവിഷൻ ദൃശ്യം
Published on
Updated on

തിരുവനന്തപുരം: മാതാപിതാക്കൾക്കൊപ്പം പോകാൻ കൂട്ടാക്കാതെ വീട് വിട്ടിറങ്ങിയ അസം സ്വദേശിനിയായ പെൺകുട്ടി. കൗണ്‍സിലിങിനുശേഷം കുട്ടിയെ വീട്ടിലേക്ക് വിളിക്കാൻ മാതാപിതാക്കൾ എത്തിയെങ്കിലും പോകാൻ കുട്ടി തയാറായില്ല. കുട്ടിയെ നിർബന്ധിച്ച് കൊണ്ടുപോകാൻ രക്ഷിതാക്കള്‍ ശ്രമിച്ചപ്പോള്‍ സിഡബ്ല്യുസി അധികൃതര്‍ ഇടപെട്ടു. തുടർന്ന് പൊലീസ് എത്തിയാണ് മാതാപിതാക്കളെ തിരിച്ചയച്ചത്.

ഒരാഴ്ചയ്ക്ക് ശേഷമുള്ള കൗണ്‍സിലിങ്ങിന് ശേഷമാണ് കുടുംബത്തെ കാണാനുള്ള അവസരം ഒരുക്കിയത്. വീട്ടിലേക്ക് വരാന്‍ മാതാപിതാക്കള്‍ പറഞ്ഞെങ്കിലും കുട്ടി തയ്യാറായില്ല. ഇതോടെ ബലം പ്രയോഗിച്ച് കൊണ്ടുപോകാനായി ശ്രമം. പെണ്‍കുട്ടി ഇതിനെ എതിര്‍ക്കുകയും കരയുകയും ചെയ്തതോടെ പൊലീസ് ഇടപെടുകയായിരുന്നു. മാതാപിതാക്കൾക്കൊപ്പം പോകാൻ തയ്യാറാകാതിരുന്ന കുട്ടിയെ ശിശുക്ഷേമ സമിതിയിലേക്ക് മാറ്റി. കുട്ടിയുടെ പഠനവും സംരക്ഷണവും ഉറപ്പുവരുത്തുമെന്ന് സിഡബ്ല്യുസി അറിയിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അമ്മ വഴക്കു പറഞ്ഞതിനാണ് കഴക്കൂട്ടത്തെ വീട്ടിൽ നിന്ന് 13 കാരിയായ പെൺകുട്ടി ഇറങ്ങിപ്പോയത്. തുടർന്ന് വിശാഖപട്ടണത്തുനിന്ന് കുട്ടിയെ കണ്ടെത്തുകയായിരുന്നു. കേരളത്തിലേക്ക് തിരിച്ചെത്തിച്ചെങ്കിലും വീട്ടിലേക്ക് മടങ്ങിപ്പോകില്ല എന്ന നിലപാടിലായിരുന്നു പെൺകുട്ടി. തുടർന്നാണ് കുട്ടിക്ക് കൗൺസിലിങ് നൽകിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com