പാലക്കാട്: ജാതി സെന്‍സസ് വളരെ സെന്‍സിറ്റീവ് വിഷയമാണെന്നും, ഇത് തെരഞ്ഞെടുപ്പ് ലക്ഷ്യത്തോടെ ഉപയോഗിക്കരുതെന്നും ആര്‍എസ്എസ്. ജാതി സെന്‍സസ് ജനങ്ങളുടെ ക്ഷേമ ആവശ്യങ്ങള്‍ക്ക് ഉപയോഗപ്രദമാണ്. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനും മറ്റും ഉപയോഗിക്കരുതെന്നും ആര്‍എസ്എസ് മുന്നറിയിപ്പ് നല്‍കി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഡാറ്റ ശേഖരണം ലക്ഷ്യമിട്ട് സര്‍ക്കാരുകള്‍ക്ക് ജാതി സെന്‍സസ് നടത്താം. എന്നാല്‍ ജാതി സംബന്ധിച്ച പ്രതികരണങ്ങള്‍ സമൂഹത്തില്‍ സെന്‍സിറ്റീവ് വിഷയമാണ്, അതുപോലെ തന്നെ അവ ദേശീയോദ്ഗ്രഥനത്തിന് പ്രധാനവുമാണ്. ആര്‍എസ്എസ് പ്രചാര്‍ പ്രമുഖ് സുനില്‍ അംബേക്കര്‍ പറഞ്ഞു.
രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കള്‍ രാജ്യവ്യാപകമായി ജാതി സെന്‍സസ് നടത്തണമെന്ന് ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് മുതിര്‍ന്ന ആര്‍എസ്എസ് നേതാവിന്റെ പരാമര്‍ശം. നയരൂപീകരണത്തിനും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ ശരിയായ പ്രാതിനിധ്യം ഉറപ്പാക്കുന്നതിനും ജാതി സെന്‍സസ് അത്യന്താപേക്ഷിതമാണെന്നാണ് പ്രതിപക്ഷ നേതാക്കള്‍ പറയുന്നത്.
ആര്‍എസ് എസ് നേതാവ് സുനില്‍ അംബേക്കറിന്റെ പ്രസ്താവനയെ കോണ്‍ഗ്രസ് രൂക്ഷമായി വിമര്‍ശിച്ചു. ആര്‍എസ്എസ് ജാതി സെന്‍സസിനെ പരസ്യമായി എതിര്‍ക്കുകയാണ്. ജാതി സെന്‍സസ് സമൂഹത്തിന് നല്ലതല്ലെന്നാണ് ആര്‍എസ്എസ് പറയുന്നത്. ജാതി സെന്‍സസ് നടത്താന്‍ ബിജെപിയും ആര്‍എസ്എസും ആഗ്രഹിക്കുന്നില്ലെന്ന് ഇതില്‍ നിന്നും വ്യക്തമാണ്. ദലിതര്‍ക്കും പിന്നോക്കക്കാര്‍ക്കും ആദിവാസികള്‍ക്കും അവരുടെ അവകാശങ്ങള്‍ നല്‍കാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല. കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ