തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒരു ദിവസം നടക്കുന്ന വിവാഹങ്ങളുടെ എണ്ണത്തില്‍ ഞായറാഴ്ച റെക്കോര്‍ഡിലേക്ക്. സെപ്റ്റംബര്‍ എട്ടിന് 328 വിവാഹങ്ങളാണ് നടക്കാന്‍ പോകുന്നത്. ക്ഷേത്രം അധികൃതരുടെ കണക്കുകൂട്ടല്‍ അനുസരിച്ച് ഇത് ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.
ചിങ്ങം പിറന്നതോടെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹത്തിരക്കും വര്‍ധിച്ചിട്ടുണ്ട്. സാധാരണയായി ഞായറാഴ്ചകളിലാണ് വിവാഹം കൂടുതലായി നടക്കുന്നത്. സെപ്റ്റംബര്‍ എട്ടിന് 328 വിവാഹങ്ങള്‍ നടക്കുകയാണെങ്കില്‍ അത് റെക്കോര്‍ഡ് ആയിരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒരേസമയം ഏറ്റവും കൂടുതല്‍ വിവാഹങ്ങള്‍ നടന്ന ദിനമായി ഈ ദിവസം മാറും. 277 വിവാഹങ്ങളാണ് ഇതിന് മുന്‍പുള്ള റെക്കോര്‍ഡ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ