കൊച്ചി: എകെ ശശീന്ദ്രനെ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റാന്‍ എന്‍സിപി ആലോചിച്ചിട്ടില്ലെന്ന് പിസി ചാക്കോ. മന്ത്രിയെ തീരുമാനിക്കുന്നതും മാറ്റുന്നതുമെല്ലാം അഖിലേന്ത്യ നേതൃത്വമാണ്. ഇത് തന്റെ അധികാര പരിധിയില്‍ വരുന്നതല്ലെന്നും ഇത്തരമൊരു ആലോചന പാര്‍ട്ടിയുടെ ഒരുഘടകത്തിലും ഉണ്ടായിട്ടില്ലെന്നും പിസി ചാക്കോ മാധ്യമങ്ങളോട് പറഞ്ഞു.
എന്തെങ്കിലും മാറ്റം വേണമെന്നുണ്ടെങ്കില്‍, മുന്‍കാലതീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ അങ്ങനെ എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ അതില്‍ തീരുമാനം എടുക്കേണ്ടത് ശരദ് പവാറാണ്. അദ്ദേഹം ഇന്നുവരെ അത്തരത്തില്‍ ഒരു കാര്യം തന്നോട് പറഞ്ഞിട്ടില്ല. ഇന്ന് ഇങ്ങനെ വാര്‍ത്ത വന്നതിന്റെ അടിസ്ഥാനം എന്താണെന്ന് അറിയില്ല. ജില്ലാ ഭാരവാഹികളുടെ യോഗം ചേര്‍ന്നത് സെപ്റ്റംബര്‍ 19ന് ചേരുന്ന മണ്ഡലം പ്രസിഡന്റുമാരുടെ യോഗം ചേരുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാനായിരുന്നെന്നും പിസി ചാക്കോ മാധ്യമങ്ങളോട് പറഞ്ഞു.
മന്ത്രി എകെ ശശീന്ദ്രനെ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റാന്‍ എന്‍സിപിയില്‍ ധാരണയായതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ശശീന്ദ്രന് പകരം കുട്ടനാട് എംഎല്‍എ തോമസ് കെ തോമസ് പുതിയ മന്ത്രിയാകുമെന്നായിരുന്നു റിപ്പോര്‍ട്ടില്‍ പറഞ്ഞത്. വാര്‍ത്ത മന്ത്രി ശശീന്ദ്രന്‍ തള്ളുകയും ചെയ്തു. ഇത് സംബന്ധിച്ച് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ നിലപാട് അറിയിച്ചിട്ടുണ്ടെന്നും താന്‍ തന്നെ മന്ത്രി സ്ഥാനത്ത് തുടരുമെന്നും ശശീന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
അതേസമയം, വിഷയത്തില്‍ ഔദ്യോഗികമായി ഒരു അറിയിപ്പും ദേശീയ അധ്യക്ഷനോ സംസ്ഥാന അധ്യക്ഷനോ നല്‍കിയിട്ടില്ലെന്ന് തോമസ് കെ തോമസ് പറഞ്ഞു. പാര്‍ട്ടിയില്‍ ചര്‍ച്ച നടക്കുന്നുണ്ട്. എന്നാല്‍, ഔദ്യോഗികമായി വിവരം ലഭിക്കാത്തപക്ഷം പ്രതികരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എന്‍സിപിയിലെ രണ്ട് എംഎല്‍എമാരും രണ്ടരവര്‍ഷംവീതം മന്ത്രിസ്ഥാനം പങ്കിടണമെന്ന് 2021-ലെ തെരഞ്ഞെടുപ്പിനുശേഷം തോമസ് കെ തോമസ് ആവശ്യപ്പെട്ടെങ്കിലും അംഗീകരിക്കപ്പെട്ടിരുന്നില്ല. അതിനിടെ, കോണ്‍ഗ്രസില്‍നിന്നു പിസി ചാക്കോയെത്തി എന്‍സിപി സംസ്ഥാന പ്രസിഡന്റായി. മന്ത്രിസ്ഥാനം പങ്കുവെക്കുന്നതിനെക്കുറിച്ച് കരാറൊന്നുമില്ലെന്നായിരുന്നു നേരത്തെ ചാക്കോയുടെ നിലപാട്. എന്നാല്‍, ഇക്കാര്യത്തില്‍ തോമസ് കെ തോമസ് അസംതൃപ്തനായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ