Newborn baby goes missing in Cherthala
ചേര്‍ത്തലയില്‍ നവജാത ശിശുവിനെ കാണാതായിപ്രതീകാത്മക ചിത്രം

ചേര്‍ത്തലയില്‍ നവജാത ശിശുവിനെ കാണാതായി; വിറ്റതാണോയെന്ന് സംശയം; അമ്മയെ ചോദ്യം ചെയ്ത് പൊലീസ്

പഞ്ചായത്തില്‍ നിന്ന് ആശാപ്രവര്‍ത്തകര്‍ കുഞ്ഞിന്റെയും അമ്മയുടെയും ക്ഷേമം അന്വേഷിക്കാനായി എത്തിയപ്പോഴാണ് കുഞ്ഞ് ഇവര്‍ക്കൊപ്പമില്ലെന്ന് മനസ്സിലാക്കിയത്.
Published on

ആലപ്പുഴ: ആലപ്പുഴ ചേര്‍ത്തലയില്‍ നവജാതശിശുവിനെ കാണാതായി. പള്ളിപ്പുറം സ്വദേശിയായ യുവതി പ്രസവിച്ച കുഞ്ഞിനെയാണ് കാണാതായത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞയാഴ്ചയാണ് ചേര്‍ത്തല പള്ളിപ്പുറം സ്വദേശിനിയായ യുവതിയെ ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രസവത്തിനായി പ്രവേശിപ്പിക്കുന്നത്. 25നും 30നും ഇടയിലുള്ള ദിവസത്തില്‍ യുവതി കുഞ്ഞിന് ജന്മം നല്‍കി. പിന്നാലെ ആശുപത്രിയില്‍ നിന്ന ഡിസ്ചാര്‍ജ് ചെയ്ത് യുവതി വീട്ടിലെത്തി. പഞ്ചായത്തില്‍ നിന്ന് ആശാപ്രവര്‍ത്തകര്‍ കുഞ്ഞിന്റെയും അമ്മയുടെയും ക്ഷേമം അന്വേഷിക്കാനായി എത്തിയപ്പോഴാണ് കുഞ്ഞ് ഇവര്‍ക്കൊപ്പമില്ലെന്ന് മനസ്സിലാക്കിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കുഞ്ഞ് എവിടെയെന്ന് ആശാപ്രവര്‍ത്തക ചോദിച്ചപ്പോള്‍ മറ്റൊരാള്‍ക്ക് കൈമാറിയെന്നായിരുന്നു യുവതി പറഞ്ഞത്. പക്ഷേ ആര്‍ക്കാണ് കൈമാറിയതെന്നതുള്‍പ്പടെയുള്ള ഒരുകാര്യവും യുവതി തുറന്നുപറയാന്‍ തയ്യാറായില്ല. തുടര്‍ന്ന് ജനപ്രതിനിധികള്‍ ഈ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. ചേര്‍ത്തല ആശുപത്രിയിലെത്തി പൊലീസ് അന്വേഷണം നടത്തി. കുഞ്ഞിനെ ആര്‍ക്കെങ്കിലും വിറ്റതാണോ, അപായപ്പെടുത്തിയതാണോ എന്നതുള്‍പ്പടെയുള്ള കാര്യങ്ങളാണ് പൊലീസ് അന്വേഷിക്കുന്നത്.

Newborn baby goes missing in Cherthala
സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി രാജിവെക്കണം; ഉത്തരവാദിത്തത്തില്‍ നിന്നും ഒളിച്ചോടാനാകില്ലെന്ന് സതീശന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

X
logo
Samakalika Malayalam
www.samakalikamalayalam.com