Argentina football team to be invited to Kerala Sports Minister  to Spain
അബ്ദു റഹ്മാന്‍

അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനെ കേരളത്തിലേക്ക് ക്ഷണിക്കും; കായിക മന്ത്രിയും സംഘവും സ്‌പെയിനിലേക്ക്

നാളെ പുലര്‍ച്ചെ മന്ത്രി സ്‌പെയിനിലേക്ക് പുറപ്പെടുമെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു
Published on

തിരുവനന്തപുരം: അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനെ കേരളത്തിലേക്ക് ക്ഷണിക്കാന്‍ കായിക മന്ത്രി വി അബ്ദു റഹ്മാന്‍ നാളെ സ്‌പെയിനിലേക്ക് പുറപ്പെടും. മാഡ്രിഡില്‍ എത്തുന്ന മന്ത്രി വി അബ്ദുറഹിമാനും സംഘവും അര്‍ജന്റീന ഫുട്‌ബോള്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തും.

നാളെ പുലര്‍ച്ചെ മന്ത്രി സ്‌പെയിനിലേക്ക് പുറപ്പെടുമെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. മന്ത്രിക്കൊപ്പം കായിക വകുപ്പ് ഡയറക്ടറും സെക്രട്ടറിയും സ്‌പെയിനിലേക്ക് പോകുന്നുണ്ട്. മാഡ്രിഡിലെത്തുന്ന അബ്ദുല്‍ റഹ്മാന്റെ നേതൃത്വത്തിലുള്ള സംഘം അര്‍ജന്റീന് ഫുട്‌ബോള്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Argentina football team to be invited to Kerala Sports Minister  to Spain
കുട്ടികളുടെ നഗ്‌നദൃശ്യങ്ങള്‍ കൈമാറ്റം ചെയ്തു, 173 ഉപകരണങ്ങള്‍ പിടിച്ചെടുത്തു, ആറ് പേര്‍ അറസ്റ്റില്‍

അര്‍ജന്റീന ടീം കഴിഞ്ഞ ലോകകപ്പ് കിരീടം നേടിയപ്പോള്‍ തന്നെ കേരളത്തിലേക്ക് ടീമിനെ എത്തിക്കാന്‍ ശ്രമിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല സംഘം സ്‌പെയിനിലേക്ക് പോകുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

X
logo
Samakalika Malayalam
www.samakalikamalayalam.com