റവന്യൂ മന്ത്രി ഇല്ലാത്ത ദിവസം ഇടപെടല്‍; വയനാട് രക്ഷാപ്രവര്‍ത്തനം സര്‍ക്കാരിനെതിരെ തിരിച്ചുവിടാന്‍ ശ്രമിച്ചു; അജിത് കുമാറിനെതിരെ സിപിഐ

വയനാട് ഉരുള്‍ പൊട്ടല്‍ രക്ഷാപ്രവര്‍ത്തനം സര്‍ക്കാരിനെതിരെ തിരിച്ചുവിടാന്‍ ശ്രമിച്ചുവെന്നും എഡിജിപിയുടെ പല ഇടപെടലിലും സംശയമുണ്ടായിരുന്നെന്നും സിപിഐ ജില്ലാ സ്രെക്രട്ടറി ഇജെ ബാബു
mr ajith kumar
വയനാട്ടിൽ പ്രധാനമന്ത്രിക്കൊപ്പം എഡിജിപി എം ആർ അജിത് കുമാർ പിടിഐ
Published on
Updated on

കല്‍പ്പറ്റ: എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ രൂക്ഷവിമര്‍ശനവുമായി വയനാട് സിപിഐ ജില്ലാ സെക്രട്ടറി. വയനാട് ഉരുള്‍ പൊട്ടല്‍ രക്ഷാപ്രവര്‍ത്തനം സര്‍ക്കാരിനെതിരെ തിരിച്ചുവിടാന്‍ ശ്രമിച്ചുവെന്നും എഡിജിപിയുടെ പല ഇടപെടലിലും സംശയമുണ്ടായിരുന്നെന്നും സിപിഐ ജില്ലാ സ്രെക്രട്ടറി ഇജെ ബാബു പറഞ്ഞു.

'വയനാട്ടിലെ ദുരന്തമുണ്ടായപ്പോള്‍ നാലുമന്ത്രിമാര്‍ സ്ഥലത്തെത്തി പ്രതിപക്ഷ എംഎല്‍എമാര്‍ക്കുപോലും ആക്ഷേപമില്ലാത്ത വിധത്തിലായിരുന്നു പ്രവര്‍ത്തനം ഏകോപിപ്പിച്ചത്. റവന്യൂമന്ത്രി കെ രാജന്‍ അവിടെ നിന്ന് ഒരു ദിവസം മാറിയപ്പോഴാണ് സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് ബുദ്ധിമുട്ടാകുന്ന തരത്തില്‍ എഡിജിപി പ്രവര്‍ത്തിച്ചത്. സന്നദ്ധ പ്രവര്‍ത്തകര്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് ഉള്‍പ്പടെ നല്‍കുന്ന ഭക്ഷണവിതരണം നിര്‍ത്താന്‍ ആവശ്യപ്പെട്ടു. ജനങ്ങളെ സര്‍ക്കാരിനെതിരെ തിരിക്കുകയെന്ന ഗൂഢലക്ഷ്യത്തിന്റെ ഭാഗമായിരുന്നു. പിറ്റദിവസം ഇക്കാര്യം റവന്യൂമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതോടെയാണ് ഭക്ഷണവിതരണം പഴയപോലെയായത്' ഇജെ ബാബു പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഉരുള്‍പൊട്ടല്‍ മേഖലയില്‍ സന്നദ്ധ സംഘടനകള്‍ നല്‍കുന്നതുള്‍പ്പെടയുള്ള വിവാദത്തിന് പിന്നില്‍ എഡിജിപിയാണെന്നാണ് സിപിഐ പറയുന്നത്. വയനാട്ടില്‍ നിന്ന് റവന്യൂമന്ത്രി തൃശൂരിലേക്ക് പോയ സമയത്തായിരുന്നു അജിത് കുമാറിന്റെ ഇടപെടല്‍ ഉണ്ടായതെന്നും ജില്ലാ സെക്രട്ടറി പറയുന്നു. സന്നദ്ധ പ്രവര്‍ത്തകര്‍ വിതരണം ചെയ്യുന്ന ഭക്ഷണം നിര്‍ത്തുന്ന കാര്യത്തില്‍ സര്‍ക്കാരോ, മന്ത്രിമാരോ തീരുമാനമെടുത്തുന്നിരുന്നില്ല. പൊടുന്നനെ എഡിജിപി തീരുമാനമെടുക്കുകയായിരുന്നു. അന്ന് രാത്രി തന്നെ അത് നടപ്പിലാക്കി. അത് പിന്നീട് വലിയ വിവാദത്തിന് കാരണമായെന്നും സിപിഐ ജില്ലാ സെക്രട്ടറി പറഞ്ഞു.

mr ajith kumar
'കാര്യങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി; എന്റെ ഉത്തരവാദിത്തം തീര്‍ന്നു': പി വി അന്‍വര്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com