കൊച്ചി: കൊച്ചി മെട്രോയുടെ കലൂര്‍- കാക്കനാട് രണ്ടാം ഘട്ട പദ്ധതിയില്‍ വാഹന ഗതാഗത സൗകര്യത്തിന് കൂടി പ്രയോജനപ്പെടുന്ന രീതിയില്‍ ഡബിള്‍ ഡക്കര്‍ ഡിസൈന്‍ വേണമെന്ന ആവശ്യം പരിഗണിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. ഡബിള്‍ ഡക്കര്‍ ഡിസൈന്‍ വേണമെന്നാവശ്യപ്പെട്ട് നെട്ടൂര്‍ സ്വദേശി ഷമീര്‍ അബ്ദുള്ള ഫയല്‍ ചെയ്ത ഹര്‍ജി തീര്‍പ്പാക്കി കൊണ്ടാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ നിര്‍ദേശം.
കലൂര്‍ മുതല്‍ കാക്കനാട് വരെയും സീ പോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിലും അനുഭവപ്പെടുന്ന ഗതാഗത കുരുക്ക് പരിഹരിക്കാന്‍ ഒറ്റ പില്ലറില്‍ തന്നെ മേല്‍പ്പാലവും മെട്രോ റെയിലും നിര്‍മ്മിക്കുന്ന ഡബിള്‍ ഡക്കര്‍ ഡിസൈന്‍ അനിവാര്യമാണെന്നാണ് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഇക്കാര്യത്തില്‍ കോടതിക്ക് ഉത്തരവിടാനാകില്ലെന്ന് പറഞ്ഞ കോടതി, എന്നാല്‍ ആവശ്യം പരിഗണിക്കാന്‍ മെട്രോ റെയില്‍ ലിമിറ്റഡിന് അടക്കം നിര്‍ദേശം നല്‍കുകയായിരുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
നാഗ്പുരിലും ബംഗളൂരുവിലും ഇത്തരത്തിലുള്ള ഡബിള്‍ ഡക്കര്‍ ഡിസൈന്‍ നടപ്പിലാക്കിയിട്ടുണ്ടെന്നും കൊച്ചി പോലെ സ്ഥലപരിമിതിയുള്ള പ്രദേശങ്ങളില്‍ ഇത് പ്രയോജനകരമാണെന്നും ഹര്‍ജിയില്‍ വിശദീകരിച്ചിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ