തെറ്റിനോട് ഒരു തരത്തിലും സന്ധി ചെയ്യില്ല; ഉപ്പ് ആരു തിന്നാലും വെള്ളം കുടിച്ചിരിക്കും: മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: ഉപ്പ് ആരു തിന്നാലും വെള്ളം കുടിക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. പി വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളിന്മേൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ആരോപണങ്ങളില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും അതേപ്പറ്റി പ്രതികരിച്ചിട്ടുണ്ട്. മന്ത്രി പറഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
കേരളത്തിലെ പൊലീസ് സംവിധാനം ആകെ മോശമാണെന്ന് ആര്‍ക്കും പറയാനാവില്ല. വര്‍ഗീയ കലാപങ്ങള്‍ക്ക് കക്ഷി ചേരുന്നവരായിരുന്നു കേരളത്തിലെ പൊലീസ്. പല പ്രവൃത്തികളുടേയും ഇടനിലക്കാരായി പൊലീസ് മുമ്പ് പ്രവര്‍ത്തിച്ചിരുന്നു. 2016 ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നതിനു ശേഷം, ഇടതുപക്ഷത്തിന്റെ നയം നടപ്പിലാക്കി ജനകീയ പൊലീസ് സംവിധാനം കൊണ്ടുവന്നു.
ആ നിലപാടുമായി മുന്നോട്ടു പോകുകയാണ്. പലഘട്ടങ്ങളിലും പൊതു അംഗീകാരം പൊലീസിന് ലഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയതുപോലെ, ഏതെങ്കിലും തരത്തിലുള്ള പുഴുക്കുത്തുകളുണ്ടെങ്കില്‍ കര്‍ക്കശ നിലപാട് സ്വീകരിച്ചു പോകും. ഇത് ഇടതുപക്ഷ സര്‍ക്കാരാണ്, തെറ്റ് ആരു ചെയ്താലും ആ തെറ്റിനോട് ഒരു തരത്തിലുള്ള കോംപ്രമൈസും ഉണ്ടാകില്ല. തെറ്റിന് ഒരു തരത്തിലുള്ള സംരക്ഷണവും നല്‍കുന്ന സര്‍ക്കാരല്ല എല്‍ഡിഎഫ് സര്‍ക്കാര്‍.
തെറ്റിനെ ശരിയായ തരത്തില്‍ വിലയിരുത്തി, ഈ സര്‍ക്കാര്‍ ശരിയായ രീതിയില്‍ മുന്നോട്ടുപോകുന്ന നിലപാടുകള്‍ സ്വീകരിക്കുന്ന മുന്നണിയാണ് എല്‍ഡിഎഫ്. ഇടതുസര്‍ക്കാര്‍ വന്നശേഷം ജനങ്ങള്‍ക്ക് ഏതു സമയവും പൊലീസിനെ സമീപിക്കാവുന്ന നില വന്നിട്ടുണ്ട്. എന്നാല്‍ ഏതെങ്കിലും തരത്തിലുള്ള പുഴുക്കുത്തുണ്ടെങ്കില്‍ അതിനെ വെച്ചു പൊറുപ്പിക്കില്ല. തെറ്റിനോട് ഒരു തരത്തിലും സന്ധി ചെയ്യില്ല. ഉപ്പ് ആരു തിന്നാലും വെള്ളം കുടിച്ചിരിക്കുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ