വടകരയില്‍ കാറും ലോറിയും കൂട്ടിയിടിച്ചു; അമേരിക്കയില്‍ നിന്നും വന്ന യുവാവ് അടക്കം രണ്ടുപേര്‍ മരിച്ചു

ന്യൂമാഹി സ്വദേശി ഷിജില്‍ (40), കാര്‍ ഡ്രൈവര്‍ തലശ്ശേരി സ്വദേശി ജൂബി (38) എന്നിവരാണ് മരിച്ചത്
accident
കാറപകടത്തിന്റെ സിസിടിവി ദൃശ്യം
Published on
Updated on

കോഴിക്കോട്: വടകര മുക്കാളിയില്‍ വാഹനാപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. കാറും ലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം. അമേരിക്കയില്‍ നിന്നും വരികയായിരുന്ന ന്യൂമാഹി സ്വദേശി ഷിജില്‍ (40), കാര്‍ ഡ്രൈവര്‍ തലശ്ശേരി സ്വദേശി ജൂബി (38) എന്നിവരാണ് മരിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

accident
'ഹെഡ് മാസ്റ്റര്‍ക്കെതിരെ പരാതി നല്‍കിയാല്‍ പ്യൂണ്‍ ആണോ അന്വേഷിക്കേണ്ടത്?'; പോരാട്ടം തുടങ്ങിയിട്ടേയുള്ളൂവെന്ന് അന്‍വര്‍

രാവിലെ 6.45 നായിരുന്നു അപകടം. ചരക്കുകയറ്റി തലശ്ശേരി ഭാഗത്തു നിന്നും വന്ന ലോറിയിലേക്ക് കാര്‍ ഇടിച്ചു കയറിയാണ് അപകടമുണ്ടായത്. ഇടിയെത്തുടര്‍ന്ന് റോഡരികിലെ വെള്ളക്കുഴിയിലേക്ക് കാര്‍ വീണു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണോ അപകടത്തിന് കാരണമെന്ന് വ്യക്തമല്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com