നടിയെ സ്വാധീനിക്കാന്‍ ശ്രമം: ലോയേഴ്‌സ് കോണ്‍ഗ്രസ് മുന്‍ നേതാവ് അഡ്വ. വി എസ് ചന്ദ്രശേഖരനെതിരെ വീണ്ടും കേസ്

ന്ദ്രശേഖരനും സുഹൃത്തിനുമെതിരെ നെടുമ്പാശ്ശേരി പൊലീസാണ് കേസെടുത്തത്
v s chandra sekharan
വി എസ് ചന്ദ്രശേഖരന്‍ വിഡിയോ സ്ക്രീന്‍ഷോട്ട്
Published on
Updated on

കൊച്ചി: പരാതിക്കാരിയായ നടിയെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് ലോയേഴ്‌സ് കോണ്‍ഗ്രസ് മുന്‍ നേതാവ് അഡ്വ. വി എസ് ചന്ദ്രശേഖരനെതിരെ പൊലീസ് കേസെടുത്തു. ചന്ദ്രശേഖരനും സുഹൃത്തിനുമെതിരെ നെടുമ്പാശ്ശേരി പൊലീസാണ് കേസെടുത്തത്. പ്രോസിക്യൂഷന്‍ ഇക്കാര്യം കോടതിയെ അറിയിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ചന്ദ്രശേഖരന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ കോടതി വിധി പ്രസ്താവിക്കാനിരിക്കെയാണ് പുതിയ കേസെടുത്തത്. ആദ്യഘട്ടത്തില്‍ നടി മാധ്യമങ്ങളിലൂടെ ലൈംഗിക അതിക്രമത്തെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നു. ഇതിനു ശേഷമാണ് ചന്ദ്രശേഖരനും സുഹൃത്തും ചേര്‍ന്ന് നടിയെ സ്വാധീനിക്കാന്‍ ശ്രമിച്ചതെന്നാണ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്.

v s chandra sekharan
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: രണ്ടംഗ പ്രത്യേക ബെഞ്ച് രൂപീകരിച്ച് ഹൈക്കോടതി

ചന്ദ്രശേഖരന്റെ സുഹൃത്ത് ഫോണില്‍ വിളിച്ചു. ഇതിനു പിന്നാലെ ഫ്‌ലാറ്റില്‍ അതിക്രമിച്ച് കയറി സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നുമാണ് നടി പൊലീസിനെ അറിയിച്ചത്. ലൈംഗിക ചൂഷണത്തിനായി നിര്‍മാതാവ് താമസിക്കുന്ന ഹോട്ടല്‍ മുറിയിലേക്ക് അഡ്വ. ചന്ദ്രശേഖരന്‍ എത്തിച്ചുവെന്നാണ് നടി വെളിപ്പെടുത്തിയിരുന്നത്. ഷൂട്ടിങ് ലൊക്കേഷനായ ബോള്‍ഗാട്ടി പാലസ് കാണിക്കാന്‍ കൊണ്ടുപോകുന്നതിനിടെ ലൈംഗികാതിക്രമം നടത്താന്‍ ശ്രമിച്ചുവെന്നും നടി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com