കണ്ണൂര്‍: ബേക്കറി ഉടമയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് ഒമ്പതുലക്ഷം രൂപ കവര്‍ന്നതായി പരാതി. കാറിലെത്തിയ സംഘം ഏച്ചൂര്‍ സ്വദേശി റഫീഖിനെയാണ് തട്ടിക്കൊണ്ടുപോയത്. പുലര്‍ച്ചെ ബംഗളൂരുവില്‍ നിന്ന് ഏച്ചൂരില്‍ ബസിറങ്ങിയപ്പോഴാണ് അക്രമമുണ്ടായത്. മര്‍ദിച്ചു അവശനാക്കി പണം കവര്‍ന്നതിന് ശേഷം കാപ്പാട് ഉപേക്ഷിച്ചു കടന്നുവെന്നാണ് റഫീഖിന്റെ പരാതി.
അവശനിലയില്‍ കിടന്ന റഫീഖിനെ പ്രദേശവാസികളാണ് ആശുപത്രിയിലെത്തിച്ചത്. മുഖംമൂടി ധരിച്ചാണ് അക്രമികള്‍ സ്ഥലത്തെത്തിയത്. അതിനാല്‍ മുഖം കാണാന്‍ സാധിച്ചില്ലെന്നും റഫീഖ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
'രാത്രിയാണ് ബംഗളൂരുവില്‍ നിന്ന് നാട്ടിലേക്ക് കയറിയത്. ബസിറങ്ങിയ ഉടനെ തന്നെ കറുത്ത കാര്‍ വന്നു നിര്‍ത്തി. മൂന്നാലു പേര്‍ വലിച്ച് കാറിലേക്ക് കയറ്റുകയും ചെയ്തു. വായ പൊത്തിപ്പിടിച്ചതോടെ ബഹളം വെക്കാന്‍ കഴിഞ്ഞില്ല. തോളിലിട്ട ബാഗ് എടുക്കാന്‍ ശ്രമിച്ചെങ്കിലും വിട്ടുനല്‍കാത്തതിനാല്‍ നാലംഗസംഘം വാളെടുക്കാന്‍ ആവശ്യപ്പെട്ടു. ഈ സമയത്ത് പേടിച്ചുകൊണ്ട് ബാഗ് നല്‍കി. ജീവന്‍ എടുക്കുമോ എന്ന ഭയത്താലാണ് ബാഗ് നല്‍കിയത്. അതില്‍ 9 ലക്ഷം രൂപയുണ്ടായിരുന്നു. ഇത് മുഴുവനായും അവര്‍ തട്ടിയെടുത്തു. മൂക്കിനും അരക്കെട്ടിനും ഉള്‍പ്പെടെ ശരീരത്താകെ പരിക്കുണ്ടെന്നും' റഫീഖ് പറയുന്നു.'
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ