തൊടുപുഴ: യുവാവ് തലയ്ക്ക് അടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ അമ്മയും സഹോദരനും പൊലീസ് കസ്റ്റഡിയിൽ. പീരിമേട് പ്ലാക്കത്തടെ സ്വദേശി അഖിൽ ബാബു (31) ആണു കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രിയോടെ വീടിനു സമീപം അഖിലിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്‌മോർട്ട അഖിലിന്റെ തലയ്ക്ക് ആഴത്തിൽ മുറിവേറ്റതായി കണ്ടെത്തി.
കൊല്ലപ്പെട്ട അഖിലും സഹോദരൻ അജിത്തും മദ്യപിച്ചശേഷം കലഹം പതിവായിരുന്നെന്ന് അയൽവാസികൾ വെളിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. അതിനാൽ വീട്ടിൽനിന്നു ബഹളം കേട്ടാൽ ആരും പോകാറില്ല. ചൊവ്വാഴ്ചയും ഇരുവരും തമ്മിൽ കലഹം ഉണ്ടായി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
അക്രമാസക്തനായ അഖിലിനെ വീട്ടുപരിസരത്തെ കമുകിൽ പ്ലാസ്റ്റിക് ഹോസ് ഉപയോഗിച്ച് കെട്ടിയിട്ട ശേഷം മർദിച്ചെന്നാണു പ്രാഥമികമായി പൊലീസിനു ലഭിച്ച വിവരം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ