'വികാരത്തള്ളിച്ചയില്‍ സംഭവിച്ച ഒരു കൈപ്പിഴ, ആ കസേരയില്‍ തൊടാന്‍ പാടില്ലായിരുന്നു': ഖേദ പ്രകടനവുമായി കെ ടി ജലീല്‍

ഫെയ്‌സ്ബുക്ക് കമന്റിന് നല്‍കിയ മറുപടിയിലാണ് കൈപ്പിഴ സംഭവിച്ചതാണെന്ന് ജലീല്‍ കുറിച്ചത്
k t jaleel
കെ ടി ജലീല്‍ഫെയ്സ്ബുക്ക്
Published on
Updated on

തിരുവനന്തപുരം: ധനമന്ത്രി കെ എം മാണിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ നടത്തിയ പ്രതിഷേധത്തിനിടെ സ്പീക്കറുടെ കസേര വലിച്ച സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് കെ ടി ജലീല്‍ എംഎല്‍എ. ഫെയ്‌സ്ബുക്ക് കമന്റിന് നല്‍കിയ മറുപടിയിലാണ് കൈപ്പിഴ സംഭവിച്ചതാണെന്ന് ജലീല്‍ കുറിച്ചത്.

വിവാദമായി മാറിയ അധ്യാപക ദിന പോസ്റ്റിന് താഴെയായിരുന്നു ജലീലിന്റെ കമന്റ്. എന്നാലും അസംബ്ലിയില്‍ ഇ പി ജയരാജന്റെ കൂടെ നിന്ന് സ്പീക്കറുടെ ചെയ്യര്‍ വലിച്ചിട്ടത് ശരിയായില്ല. താങ്കള്‍ അസംബ്ലിയില്‍ പോയിരുന്നില്ലെങ്കില്‍ കോളജ് പ്രിന്‍സിപ്പല്‍ ആകേണ്ട ആളായിരുന്നു. കോളജില്‍ എന്തെങ്കിലും ഇഷ്യുസ് ഉണ്ടായാല്‍ വിദ്യാഥികള്‍ താങ്കളുടെ ചെയ്യര്‍ വലിച്ചെറിഞ്ഞാല്‍ എന്തായിരിക്കും നിലപാട്?- എന്നായിരുന്നു ഒരാളുടെ കമന്റ്. ഞാന്‍ ആ കസേരയില്‍ തൊടാന്‍ പാടില്ലായിരുന്നു. അതൊരു അബദ്ധമായിപ്പോയി. മനുഷ്യനല്ലെ. വികാരത്തള്ളിച്ചയില്‍ സംഭവിച്ച ഒരു കൈപ്പിഴ- എന്നാണ് കമന്റിന് താഴെ ജലീല്‍ കുറിച്ചത്.

k t jaleel

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അധ്യാപക പോസ്റ്റില്‍ കുറിച്ച രക്തസാക്ഷിയുടെ രക്തത്തേക്കാള്‍ വിശുദ്ധിയുണ്ട്, പണ്ഡിതനായ ഗുരുവിന്റെ മഷിക്ക്.- എന്ന വാചകമാണ് വിമര്‍ശനങ്ങള്‍ക്ക് കാരണമായത്. രക്തസാക്ഷികളെ ആക്ഷേപിച്ചു എന്ന് പറഞ്ഞ് ഇടതു പ്രൊഫൈലുകളില്‍ നിന്ന് രൂക്ഷ വിമര്‍ശനമാണ് ജലീലിന് നേരെ ഉയരുന്നത്. വിജ്ഞാനത്തിന്റെ പ്രാധാന്യം സമൂഹത്തെ ബോധ്യപ്പെടുത്താന്‍ മുഹമ്മദ് നബി പറഞ്ഞ ഒരു വചനമാണത്. രക്തസാക്ഷികള്‍ സ്വര്‍ഗ്ഗത്തിലാണെന്ന് പറഞ്ഞ അതേ മുഹമ്മദ് നബിയാണ് ഈ വചനവും പറഞ്ഞത് എന്ന കാര്യം പ്രത്യേകം ഓര്‍ക്കണം.- എന്നാണ് ജലീല്‍ വിമര്‍ശകര്‍ക്ക് മറുപടിയായി കുറിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com