കോഴിക്കോട്: സ്വകാര്യ ബസുകളുടെ സമയക്രമവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ബസ് ഡ്രൈവര്‍ക്ക് മര്‍ദനം. കോഴിക്കോട് പുതിയ ബസ്റ്റാന്‍ഡില്‍ വെച്ചാണ് ആക്രമം നടന്നത്. ബസില്‍ വിശ്രമിക്കുകയായിരുന്ന ഡ്രൈവറിനെ മറ്റൊരു ബസിലെ ജീവനക്കാന്‍ ഇരുമ്പു വടികൊണ്ട് മര്‍ദിക്കുകയായിരുന്നു.
തലയ്ക്കുള്‍പ്പെടെ ഗുരുതരമായി പരിക്കേറ്റ കോട്ടയ്ക്കല്‍ സ്വദേശി നൗഷാദ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ കണ്ണൂര്‍ സ്വദേശി ഷഹീറിനെ പൊലീസ് അറസ്റ്റു ചെയ്തു. ബുധനാഴ്ച രാവിലെയോടെയാണ് ആക്രമണം ഉണ്ടായത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ബസുകളുടെ സമയക്രമവുമായി ബന്ധപ്പെട്ട തകര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ