തൃശൂർ: റഷ്യയിൽ മരണപ്പെട്ട സന്ദീപിൻ്റെ കുടുംബത്തെ സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. സന്ദീപിൻ്റെ മൃതദേഹം നാട്ടിലെത്തിയ്ക്കാനുള്ള നടപടികൾ സ്വീകരിച്ചതായും കേന്ദ്ര മന്ത്രി പറഞ്ഞു. കല്ലൂർ, നായരങ്ങാടിയിലെ സന്ദീപിൻ്റെ വീട്ടിലെത്തിയാണ് സുരേഷ് ഗോപി കുടുംബാംഗങ്ങളെ കണ്ടത്.
വിദേശ കാര്യ വകുപ്പിലും എംബസിയിലും ബന്ധപ്പെട്ടതായും മൃതദേഹം ഉടൻ തന്നെ നാട്ടിലെത്തിക്കാൻ വേണ്ടതു ചെയ്തു കഴിഞ്ഞതായും കേന്ദ്രമന്ത്രി വ്യക്തമാക്കി. ഓഗസ്റ്റ് 15 നാണ് സന്ദീപ് മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. സന്ദീപിന്റെ മൃതദേഹം വീട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ നിവേദനം നൽകിയിരുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
യുവാവിന്റെ റഷ്യൻ പൗരത്വമാണ് മൃതദേഹം നാട്ടിലെത്തിക്കുന്നതിന് തടസ്സം സൃഷ്ടിക്കുന്നത്. ഇത് പരിഹരിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. റസ്റ്റോറന്റ് ജോലിക്ക് എന്ന് പറഞ്ഞാണ് സന്ദീപ് റഷ്യയിലേക്ക് പോയത്. പിന്നീട് റഷ്യന്‍ സൈനിക ക്യാമ്പിലെ കാന്റീനിലാണ് ജോലിയെന്നും സുരക്ഷിതനാണെന്നും സന്ദീപ് അറിയിച്ചിരുന്നു. പിന്നീട് സന്ദീപ് റഷ്യന്‍ പൗരത്വം സ്വീകരിച്ചതായും സൈന്യത്തില്‍ ചേര്‍ന്നതായും കുടുംബത്തിന് വിവരം ലഭിച്ചിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ