തൃശൂർ: വീടിന്റെ ടിവി സ്റ്റാന്റിനടിയിൽ വിരുന്നുകാരനായെത്തിയത് പടുകൂറ്റൻ രാജവെമ്പാല. അതിരപ്പിള്ളിയിലാണ് സംഭവം. മലയാറ്റൂർ ഡിവിഷനിലെ പിസികെ ലായത്തിന്റെ 6-ാം ബ്ലോക്കിൽ ഷീലപൗലോസ് താടിക്കാരന്റെ വീട്ടിലെ ടി വി സ്റ്റാന്റിന്റെ അടിയിലാണ് രാജവെമ്പാലയെ കണ്ടത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
പാമ്പിനെ കണ്ടതിനു പിന്നാലെ വീട്ടുകാർ വനംവകുപ്പിനെ വിവരം അറിയിച്ചു. അതിരപ്പിള്ളി റേഞ്ചിലെ ഏഴാറ്റുമുഖം ഫോറസ്റ്റ് സ്റ്റേഷനിലെ ആർആർടി ടീം അംഗങ്ങളായ ആൽബിൻ ആന്റണി പിആർഒ, സാബു ജെബി എസ്എഫ്ഒ, സനീഷ് ബിഎഫ്ഒ, വർഗീസ് എന്നിവർ ചേർന്നാണ് ഇതിനെ ചാക്കിലാക്കിയത്. പിന്നീട് കാട്ടിൽ വിട്ടു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക