രാജ്യത്തെ വ്യവസായ നിക്ഷേപ സൗഹൃദ റാങ്കിങ്ങില്‍ കേരളം ഒന്നാമത്

ബിസിനസ് പരിഷ്‌കാരങ്ങള്‍ പരിഗണിക്കുമ്പോള്‍ ടോപ്പ് അച്ചീവേഴ്‌സ് വിഭാഗത്തില്‍ത്തന്നെ കേരളം ഒന്നാമതാണെന്നു വ്യവസായമന്ത്രി പി. രാജീവ് പറഞ്ഞു
 industry investment friendly ranking Kerala ranks first
ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസില്‍ ഒന്നാമതായ കേരളത്തിനുള്ള ടോപ് പെര്‍ഫോര്‍മര്‍ പുരസ്‌കാരം കേന്ദ്ര വ്യവസായ വാണിജ്യ വകുപ്പ് മന്ത്രി പീയൂഷ് ഗോയലില്‍ നിന്ന് ഏറ്റുവാങ്ങുന്നു ഫെയ്‌സ്ബുക്ക്
Published on
Updated on

ന്യൂഡല്‍ഹി: രാജ്യത്തെ വ്യവസായ നിക്ഷേപ സൗഹൃദ റാങ്കിങ്ങില്‍ കേരളം ഒന്നാമത്. ആന്ധ്രപ്രദേശിനും ഗുജറാത്തിനുമൊപ്പമാണ് കേരളം 'ടോപ് അച്ചീവേഴ്‌സ്' വിഭാഗത്തില്‍ ഉള്‍പ്പെട്ടത്. ഡല്‍ഹിയില്‍ സംസ്ഥാന വാണിജ്യ-വ്യവസായ മന്ത്രിമാരുടെ യോഗത്തില്‍ കേന്ദ്ര മന്ത്രി പിയൂഷ് ഗോയലില്‍നിന്ന് മന്ത്രി പി. രാജീവ് പുരസ്‌കാരം ഏറ്റുവാങ്ങി.

ബിസിനസ് പരിഷ്‌കാരങ്ങള്‍ പരിഗണിക്കുമ്പോള്‍ ടോപ്പ് അച്ചീവേഴ്‌സ് വിഭാഗത്തില്‍ത്തന്നെ കേരളം ഒന്നാമതാണെന്നു വ്യവസായമന്ത്രി പി. രാജീവ് പറഞ്ഞു. 30 ബിസിനസ് പരിഷ്‌കരണ സൂചികകളില്‍ 9 എണ്ണത്തില്‍ കേരളം ടോപ്പ് അച്ചീവേഴ്‌സ് (95 ശതമാനത്തിനു മുകളില്‍) വിഭാഗത്തിലാണ്. ആന്ധ്ര 5 എണ്ണത്തിലും ഗുജറാത്ത് 3 എണ്ണത്തിലുമാണ് മുന്നില്‍.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

 industry investment friendly ranking Kerala ranks first
'വയനാട്ടില്‍ മുന്നറിയിപ്പുകള്‍ അവഗണിച്ചു'; അമിക്വസ് ക്യൂറി റിപ്പോര്‍ട്ട് പുറത്ത്

വ്യവസായരംഗത്ത് കേരളം കൈവരിച്ചത് മികച്ച നേട്ടമാണെന്നും സംസ്ഥാന ചരിത്രത്തില്‍ ഇതാദ്യമാണെന്നും പി രാജീവ് പറഞ്ഞു. വ്യവസായ ഭൂപടങ്ങളിലില്ലാത്ത സ്ഥലങ്ങളെയും ഭാവിയില്‍ വികസനത്തില്‍ ഉള്‍പ്പെടുത്തുമെന്നും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ബഹുമതി കാരണമാകുമെന്നും മന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com