പിജെ ആര്‍മി പൊളിഞ്ഞതോടെ റെഡ് ആര്‍മി; ഒരു ബന്ധവുമില്ലെന്ന് പി ജയരാജന്‍
പാലക്കാട്: റെഡ് ആര്‍മിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് സിപിഎം നേതാവ് പി ജയരാജന്‍. തനിക്ക് പാര്‍ട്ടിയുടെ നവമാധ്യമങ്ങളുമായി മാത്രമാണ് ബന്ധം. പിജെ ആര്‍മിയുമായി തനിക്ക് യാതൊരു ഇടപെടലുമില്ലെന്ന് നേരത്തെ തന്നെ തെളിഞ്ഞതാണല്ലോയെന്നും പി ജയരാജന്‍ പറഞ്ഞു.
'എനിക്ക് റെഡ് ആര്‍മിയുമായിട്ട് യാതൊരു ബന്ധവുമില്ല. എനിക്ക് പാര്‍ട്ടിയുടെ സാമൂഹിക മാധ്യമങ്ങളുമായി അല്ലാതെ മറ്റ് സാമൂഹിക മാധ്യമങ്ങളുമായി യാതൊരു ബന്ധവുമില്ല. അല്ലാത്ത തരത്തില്‍ ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. പിജെ ആര്‍മിയും ഞാനും തമ്മില്‍ ഒരു ബന്ധവുമില്ലെന്ന് കണ്ടതോടെ പുതിയ പ്രചരണം ആരംഭിച്ചിരിക്കുകയാണ്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
പാര്‍ട്ടി സമ്മേളനങ്ങള്‍ നടക്കുന്നതിനിടയില്‍ തെറ്റിദ്ധാരണകള്‍ പടര്‍ത്താന്‍ പല സംഭവങ്ങളും നടക്കുന്നുണ്ട്. പൊലീസ് സേനയെ സംബന്ധിച്ച് പരാതികള്‍ വന്നപ്പോള്‍ മുഖ്യമന്ത്രി തന്നെ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്്. പാര്‍ട്ടി നിലപാട് സംസ്ഥാന സെക്രട്ടറിയും പറഞ്ഞിട്ടുണ്ട്. സര്‍ക്കാരില്‍ സമാന്തര അധികാര സംവിധാനമുണ്ടെന്ന് കരുതുന്നില്ല' - ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക