പത്തനംതിട്ട: കക്കയം ഡാം റിസര്‍വോയറില്‍ കടുവ ഇറങ്ങി. റിസര്‍വോയറിലൂടെ കടുവ നീന്തിക്കടക്കുന്ന വിഡിയോ വിനോദ സഞ്ചാരികളാണ് പകര്‍ത്തിയത്. നീന്തിപ്പോകുന്ന കടുവയുടെ ദൃശ്യം ബോട്ടില്‍ സഞ്ചരിക്കുകയായിരുന്ന സംഘമാണ് പകര്‍ത്തിയത്.
ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ച് തുടങ്ങിയിട്ട് കുറച്ച് ദിവസങ്ങളായി. ഒരു കടുവ റിസര്‍വോയറിലൂടെ നീന്തിക്കടക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. കടുവയെ കണ്ടതോടെ വനംവകുപ്പ് മേഖലയില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
റിസര്‍വോയറിന് സമീപത്തെ വനത്തില്‍ കടുവയുടെ സാന്നിധ്യം നേരത്തേ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ റിസര്‍വോയറിന്റെ പരിസരത്ത് കടുവയെ കാണുന്നത് ഇതാദ്യമായാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക