ഖ്നൗ: ഉത്തര്‍ പ്രദേശില്‍ മൂന്നുനില കെട്ടിടം തകര്‍ന്നുവീണ് നാലുപേര്‍ മരിച്ചു. 28 പേരെ രക്ഷപ്പെടുത്തി. ലഖ്നൗവിലെ ട്രാന്‍സ്പോര്‍ട്ട് നഗറില്‍ ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം. മരിച്ചവരില്‍ യുവാക്കളായ പങ്കജ് തിനാരി, ധീരജ് ഗുപ്ത, അരുണ്‍ സോങ്കര്‍ എന്നിവരെ തിരിച്ചറിഞ്ഞു
കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് സംശയമുണ്ട്. സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ട്രക്ക്, കെട്ടിടം തകര്‍ന്നുവീണതിനെ തുടര്‍ന്ന് തകര്‍ന്നു. എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ്, അഗ്‌നിരക്ഷാസേന തുടങ്ങിയവര്‍ സ്ഥലത്തെത്തി. പരിക്കേറ്റവവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
നാലുവര്‍ഷം മുന്‍പ് നിര്‍മിച്ച കെട്ടിടമാണ് തകര്‍ന്നുവീണത്. കെട്ടിടത്തില്‍ നിര്‍മാണ പ്രവര്‍ത്തനം നടക്കുന്നതിനിടെയാണ് തകര്‍ന്നുവീണത്. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ജില്ലാ മജിസ്‌ട്രേറ്റുമായി ഫോണില്‍ സ്ഥിതിഗതികള്‍ വിലയിരുത്തി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക