അത്രയ്ക്ക് വിവരദോഷിയല്ല മുഖ്യമന്ത്രി പിണറായി വിജയനെന്ന് എ വിജയരാഘവന്‍-വിഡിയോ

ആര്‍എസ്എസുമായി വോട്ടുകച്ചവടം നടത്താത്ത ഒരാള്‍ പോലും ഇന്നത്തെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഇല്ല.
a vijayaraghavan
എ വിജയരാഘവന്‍ ഫയല്‍
Published on
Updated on

തൃശൂര്‍: എഡിജിപി എംആര്‍ അജിത് കുമാര്‍ - ആര്‍എസ്എസ് കൂടിക്കാഴ്ചയില്‍ പ്രതികരണവുമായി സിപിഎം നേതാവ് എ വിജയരാഘവന്‍. സംഘപരിവാറുമായി സംസാരിക്കാന്‍ മുഖ്യമന്ത്രിയുടെ ദുതനായി ഒരു പൊലിസുകാരനെ വിടില്ലെന്നും അത്രയ്ക്ക് വിവരദോഷിയല്ല മുഖ്യമന്ത്രിയെന്നും വിജയരാഘവന്‍ പറഞ്ഞു. തൃശൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആര്‍എസ്എസുമായി ഒരു തരത്തിലുമുള്ള നീക്കുപോക്ക് നടത്താത്ത പാര്‍ട്ടിയാണ് സിപിഎം. ആര്‍എസ്എസ് - സിപിഎം ബന്ധമുണ്ടെന്ന് ആക്ഷേപിക്കുന്നവര്‍ സ്ഥിരമായി ആര്‍എസ്എസുമായി വോട്ടുകച്ചവടം നടത്തിയവരാണെന്നും വിജയരാഘവന്‍ പറഞ്ഞു. അവരുമായി വോട്ടുകച്ചവടം നടത്താത്ത ഒരാള്‍ പോലും ഇന്നത്തെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഇല്ല.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തൃശൂരില്‍ കോണ്‍ഗ്രസിന് 86,000ലധികം വോട്ടാണ് നഷ്ടമായത്. അത് അവര്‍ ബിജെപിക്ക് കൊടുത്തതാണെന്നും വിജയരാഘവന്‍ പറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ തൃശൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്നു പദ്മജ വേണുഗോപാല്‍. ആ ജില്ലയുടെ കെപിസിസി ചാര്‍ജ് പദ്മജയ്ക്കായിരുന്നു. എത്ര തവണയാണ് അവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായത്. തൃശൂരിലെ കോണ്‍ഗ്രസിന്റെ മുഖമാണ് കരുണാകരന്‍. പദ്മജയെ ബിജെപിക്ക് ദാനം ചെയ്തത് കോണ്‍ഗ്രസല്ലേ?. എകെ ആന്റണിയുടെ മകന്‍ കോണ്‍ഗ്രസാണോ?. തൃശൂരില്‍ ബിജെപിക്ക് അനുകൂലഘടകമുണ്ടാക്കിയതില്‍ ഒന്ന് പദ്മജയും മറ്റൊന്ന് വോട്ടുമറിയ്ക്കലുമാണ്. മുഖ്യമന്ത്രിയെ ലക്ഷ്യം വച്ചുള്ള പ്രചാരമാണ് ഇപ്പോള്‍ നടക്കുന്നത്. സതീശന്റെയും കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനരീതിയാണ് അദ്ദേഹം പറയുന്നതെന്നും ഇത്തരമൊരു പ്രചാരണം മുഖ്യനും പാര്‍ട്ടിക്കുമെതിരെ വേണ്ടെന്നാണ് ഓര്‍മിപ്പിക്കാനുള്ളതെന്നും വിജയരാഘവന്‍ പറഞ്ഞു.

a vijayaraghavan
ആര്‍എസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് എംആര്‍ അജിത് കുമാര്‍; സ്വകാര്യ സന്ദര്‍ശനമെന്ന് വിശദീകരണം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com