കൊച്ചി: ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച എഡിജിപി എം ആര്‍ അജിത് കുമാര്‍ സിപിഎമ്മുകാരനല്ലെന്ന് മന്ത്രി എം ബി രാജേഷ്. ആര്‍എസ്എസ് ജനറല്‍ സെക്രട്ടറിയുമായി എഡിജിപി നടത്തിയ കൂടിക്കാഴ്ചയെ കുറിച്ച് അറിയില്ല. കൂടിക്കാഴ്ച നടത്തിയോ എന്ന കാര്യം അന്വേഷണത്തില്‍ വ്യക്തമാകും. ആര്‍എസ് എസിന്റെ പ്രഖ്യാപിത ശത്രുവാണ് സിപിഎമ്മെന്നും മന്ത്രി മാധ്യമങ്ങളോട് കൂട്ടിച്ചേര്‍ത്തു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
'കമ്മ്യൂണിസ്റ്റുകാരന്‍ എന്ന നിലയില്‍ ഒരു കാര്യം ഉറപ്പിച്ചു പറയാന്‍ കഴിയും. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രത്യയശാസ്ത്ര രാഷ്ട്രീയ ശത്രുവാണ് ആര്‍എസ് എസ്. ആര്‍എസ് എസ് വിലയിരുത്തിയിരിക്കുന്നത് അവര്‍ വിഭാവനം ചെയ്യുന്ന മതരാഷ്ട്രത്തിന്റെ മൂന്ന് ആഭ്യന്തര ശത്രുക്കളില്‍ ഒന്നാണ് കമ്മ്യൂണിസ്റ്റുകാര്‍ എന്നാണ്. അതുകൊണ്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ആര്‍എസ് എസുമായിട്ടുള്ള രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായിട്ടുള്ള എതിര്‍പ്പ് ഞങ്ങള്‍ക്ക് എക്കാലത്തും ഉറപ്പിച്ചു പറയാന്‍ സാധിക്കും. അതുകൊണ്ടാണ് ഞങ്ങളില്‍ ആരും ഗോള്‍വാള്‍ക്കറിന്റെ പടത്തിന്റെ മുന്നില്‍ നിലവിളക്ക് കൊളുത്തി വിനീതവിധേയനായി കൂപ്പുകൈകളോടെ നില്‍ക്കാത്തത്. അങ്ങനെ നിന്നവരാണല്ലോ ഇപ്പോള്‍ ന്യായം പറയുന്നത്. അതുകൊണ്ടാണ് ഒരു കമ്മ്യൂണിസ്റ്റുകാരനും തന്റെ പ്രചരണ ബോര്‍ഡില്‍ സവര്‍ക്കറുടെ ചിത്രം പതിപ്പിക്കാത്തത്. ആ വ്യത്യാസം കമ്മ്യൂണിസ്റ്റുകാരും മറ്റുള്ളവരും തമ്മില്‍ ഉണ്ട്.'- എം ബി രാജേഷ് പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക