കണ്ണൂര്‍: പറശ്ശിനിമടപ്പുരയില്‍ മുത്തപ്പനെ ദര്‍ശിക്കാന്‍ കടല്‍ കടന്ന് അറബി എത്തി. സൈദ് മുഹമ്മദ് ആയില്ലാലാഹി അല്‍ നഖ്ബിയാണ് മുത്തപ്പന്റെ അനുഗ്രഹം വാങ്ങി പ്രസാദവും കഴിച്ച് മടങ്ങിയത്. കണ്ണൂര്‍ കീച്ചേരിയിലെ രവീന്ദ്രന്റെ കൂടെയായിരുന്നു അറബിയുടെ സന്ദര്‍ശനം. അറബിയുടെ വരവ് അറിഞ്ഞ് നിരവധിപ്പേരാണ് ക്ഷേത്രത്തില്‍ തടിച്ചുകൂടിയത്.
പ്രവാസിയായ രവീന്ദ്രന്റെ കൂടെ കണ്ണൂര്‍ കാണാനെത്തിയതായിരുന്നു അറബി. ഇതിനിടയിലാണ് സര്‍വമതസ്ഥര്‍ക്കും അനുഗ്രഹമേകുന്ന മുത്തപ്പനെ കുറിച്ചു രവീന്ദ്രനില്‍ നിന്നും കേട്ടറിയുന്നത്. ഉടന്‍ പറശിനിക്കടവിലെത്താന്‍ ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. പറശിനി പുഴയില്‍ കാല്‍ കഴുകി ഭക്ത്യാദരങ്ങളോടെയാണ് അറബിയും രവീന്ദ്രനും വെള്ളാട്ടവും തിരുവപ്പനയും കെട്ടിയാടുന്ന മുത്തപ്പന്‍ സന്നിധിയിലെത്തുന്നത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
അറബിയോട് വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞതിന് ശേഷം ദക്ഷിണ സ്വീകരിച്ചു മുടിയില്‍ നിന്നും തുളസിയും ചെത്തിപ്പൂവും പറിച്ചെടുത്ത് മുത്തപ്പന്‍ ഉള്ളം കൈയ്യില്‍ വെച്ചു നല്‍കി. തലയില്‍ കൈ വെച്ചു അനുഗ്രഹം നല്‍കി മനസ് കുളിര്‍പ്പിച്ചതിനു ശേഷമാണ് മുത്തപ്പന്‍ അറബിയെ മടക്കി അയച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക