കാരിത്താസ് മാതാ മള്‍ട്ടി സ്‌പെഷാലിറ്റി ഹോസ്പിറ്റല്‍ പ്രവര്‍ത്തനം ആരംഭിച്ചു

കാരിത്താസ് ഹോസ്പിറ്റലിന്റെ കോട്ടയത്തെ അഞ്ചാമത്തെ ആശുപത്രിയാണ്
caritas
കാരിത്താസ് മാതാ മള്‍ട്ടി സ്‌പെഷാലിറ്റി ഹോസ്പിറ്റല്‍ മന്ത്രി വാസവന്‍ ഉദ്ഘാടനം ചെയ്യുന്നു
Published on
Updated on

കോട്ടയം: കാരിത്താസ് ഹോസ്പിറ്റലിന്റെ കോട്ടയത്തെ അഞ്ചാമത്തെ ആശുപത്രിയായ കാരിത്താസ് മാതാ മള്‍ട്ടി സ്‌പെഷാലിറ്റി ആശുപത്രി പ്രവര്‍ത്തനം ആരംഭിച്ചു. മന്ത്രി വി എൻ വാസവന്‍ ആശുപത്രി ഉദ്ഘാടനം നിര്‍വഹിച്ചു. ആധ്യാത്മിക, രാഷ്ട്രീയ, സാമൂഹിക മേഖലകളിലെ ഒട്ടേറെ വിശിഷ്ട വ്യക്തികള്‍ ചടങ്ങില്‍ സന്നിഹിതരായി.

കേരള സമൂഹത്തിന് കാരിത്താസ് ആശുപത്രി ഉറപ്പാക്കുന്ന സേവനവും ശുശ്രൂഷയും ഉദാത്തവും മാതൃകാപരവുമാണെന്ന് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. ആശുപത്രി മന്ദിരത്തില്‍ മാത്രം ഒതുങ്ങുന്ന സേവനമല്ല എവരുടെയും പൊതുസുരക്ഷ ഉറപ്പാക്കുന്നതിലും ഈ സ്ഥാപനം പ്രതിബന്ധത പുലര്‍ത്തിയ അനുഭവങ്ങള്‍ പലതുണ്ട്. കോവിഡ് മഹാമാരിയിലും കൂട്ടിക്കല്‍ ഉരുള്‍പൊട്ടലിലും വയനാട് ദുരന്തത്തിലുമൊക്കെ ദുരിതബാധികര്‍ക്കും സര്‍ക്കാരിനും കൈത്താങ്ങായി കാരിത്താസ് മുന്നോട്ടിറങ്ങി. മാതാ ആശുപത്രിയിലെ എല്ലാ ജീവനക്കാരെയും നിലനിറുത്തി ആ സ്ഥാപനം ഏറ്റെടുക്കുകയെന്നതും വലിയ മാതൃകയാണെന്നും മന്ത്രി വാസവന്‍ അനുസ്മരിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്, കോട്ടയം അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍, കാരിത്താസ് ആശുപത്രി ഡയറക്ടര്‍ റവ. ഡോ. ബിനു കുന്നത്ത്, കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി, ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡന്റ് പി.എ. ബാബു പറമ്പടത്തുമലയില്‍, ഏറ്റുമാനൂര്‍ നഗരസഭാധ്യക്ഷ ലൗലി ജോര്‍ജ് പടിക്കര, കാരിത്താസ് ആശുപത്രി മെഡിക്കല്‍ ഡയറക്ടര്‍ ഡോ.ബോബി എന്‍. എബ്രഹാം എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി.

മാതൃ-ശിശുപരിചരണത്തിൽ സെന്റർ ഓഫ് എക്‌സലൻസായിട്ടാണ് കാരിത്താസ് മാതാ പ്രവർത്തനം തുടങ്ങുന്നത്. മുപ്പതിലധികം ഡിപ്പാർട്ടുമെന്റുകൾ, പ്രൈവറ്റ് ലേബർ സ്യൂട്ടുകൾ തുടങ്ങി നിരവധി ആധുനിക സജ്ജീകരണങ്ങളുണ്ട്. ഗർഭപരിചരണം, പ്രസവം, പ്രസവാനന്തര പരിചരണം ഗൈനക്ക് ഓങ്കോളജി, യൂറോളജി, പീഡിയാട്രിക്ക്‌ റീഹാബിലിറ്റേഷൻ, ചൈൽഡ് ഡിവലപ്മെൻറ് സെന്റർ തുടങ്ങിയ വിഭാഗങ്ങൾ കാരിത്താസ് മാതായുടെ സവിശേഷതകളാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com