സംവരണ വീഴ്ച; കീം മൂന്നാം ഘട്ട അലോട്ട്മെന്‍റ് പട്ടിക പുതുക്കി പ്രസിദ്ധീകരിച്ചു

അലോട്‌മെന്‍റ് പ്രകാരം പുതിയ കോളജിൽ പ്രവേശനം തേടാൻ ചൊവ്വാഴ്ച മൂന്ന് മണി വരെ അവസരമുണ്ട്
keam 2024
കീം മൂന്നാം ഘട്ട അലോട്ട്മെന്‍റ് പട്ടിക പുതുക്കി പ്രസിദ്ധീകരിച്ചുപ്രതീകാത്മക ചിത്രം
Published on
Updated on

തിരുവനന്തപുരം: സംവരണ വിഭാഗത്തിൽ പെട്ടവർക്ക് അർഹമായ മെറിറ്റ് സീറ്റ് നിഷേധിച്ചെന്ന പരാതിയെ തുടർന്ന് പിൻവലിച്ച സംസ്ഥാന എഞ്ചിനീയറിങ് പ്രവേശനത്തിനുള്ള കീം മൂന്നാം ഘട്ട അലോട്ട്‌മെന്‍റ് പട്ടിക തിരുത്തി അന്തിമ പട്ടിക പുറത്തിറക്കി.

വ്യാഴാഴ്ച ഉച്ചയോടെ പ്രസിദ്ധീകരിച്ച താത്ക്കാലിക പട്ടിക ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിന്‍റെ നിർദേശപ്രകാരം നടത്തിയ അന്വേഷണത്തിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് വെള്ളിയാഴ്ച രാവിലെയാണ് പിൻവലിച്ചത്. പുതിയ അലോട്‌മെന്‍റ് പ്രകാരം പുതിയ കോളജിൽ പ്രവേശനം തേടാൻ ചൊവ്വാഴ്ച മൂന്ന് മണി വരെ അവസരമുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

keam 2024
കുടുംബശ്രീ ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് ഓണസമ്മാനം; ഉത്സവ ബത്തയായി 1000 രൂപ പ്രഖ്യാപിച്ചു

താത്ക്കാലിക പട്ടികയിൽ ജെനറൽ മെറിറ്റ് പ്രവേശനത്തിന് അർഹതയുള്ള വിദ്യാർഥികളെ സംവരണ സീറ്റിൽ തന്നെ നിലനിർത്തിയതാണ് വിവാദത്തിനിടയാക്കിയത്. ഇവരെക്കാൾ കുറഞ്ഞ റാങ്കുള്ളവർക്ക് ജനറൽ മെറിറ്റിൽ പ്രവേശനം ലഭിക്കുന്ന തരത്തിലായിരുന്നു താത്ക്കാലിക പട്ടിക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com