തലപ്പുഴ മരം മുറി: രണ്ട് വനം വകുപ്പ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു

എസ്എഫ്ഒ പിവി ശ്രീധരന്‍, സിജെ റോബര്‍ട്ട് എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍.
Thalapuzha tree cutting
രണ്ട് വനം വകുപ്പ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തുപ്രതീകാത്മക ചിത്രം
Published on
Updated on

കല്‍പ്പറ്റ: അനുമതി വാങ്ങാതെ 73 മരങ്ങള്‍ വെട്ടിയ തലപ്പുഴ മരംമുറിയില്‍ രണ്ട് വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. എസ്എഫ്ഒ പിവി ശ്രീധരന്‍, സിജെ റോബര്‍ട്ട് എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍. തലപ്പുഴ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസറുടെ പേരില്‍ അച്ചടക്ക് നടപടിക്ക ശുപാര്‍ശയുണ്ട്. തുടരന്വേഷണം നടത്തുമെന്ന് വനംവകുപ്പ്.

സോളാര്‍ ഫെന്‍സിങ് സ്ഥാപിക്കുന്ന മറവില്‍ തലപ്പുഴ വനത്തിനുള്ളിലെ മരങ്ങള്‍ കൂട്ടമായി വെട്ടിയ നടപടിക്കെതിരെ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ചീഫ് വിജിലന്‍സ് ഓഫീസറോട് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ വനം മന്ത്രി ആവശ്യപ്പെട്ടു. ഇതിനിടെയാണ് ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്ത് നോര്‍ത്ത് വയനാട് ഡിഎഫ്ഒ ഫോറസ്റ്റ് ചീഫ് കണ്‍സര്‍വേറ്റര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സംഭവത്തില്‍ ഡിഎഫ്ഒയുടെ നിര്‍ദേശപ്രകാരമുള്ള അന്വേഷണത്തിന് പുറമെ ഫോറസ്റ്റ് വിജിലന്‍സ് വിഭാഗത്തിന്റെയും അന്വേഷണം നടക്കുന്നുണ്ട്. മുറിച്ച മരങ്ങള്‍ മുഴുവനായും തലപ്പുഴയിലെ വനം വകുപ്പ് ഓഫിസിലുണ്ടോയെന്ന പരിശോധനയും നടക്കുന്നുണ്ട്.

Thalapuzha tree cutting
ക്രൈംബ്രാഞ്ച് എഡിജിപിയെ വിളിച്ചുവരുത്തി; മുഖ്യമന്ത്രി - ഡിജിപി കൂടിക്കാഴ്ച; ചര്‍ച്ച ഒരു മണിക്കൂറിലേറെ നീണ്ടു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com