'എഡിജിപി എന്നല്ല, മാനവും മര്യാദയുമുള്ള ഒരാളും ആർഎസ്എസ്സുമായി ചങ്ങാത്തം കൂടരുത് എന്നാണ്': തോമസ് ഐസക്

'വ്യക്തികൾ ഒരു നേതാവിനെ സന്ദർശിക്കുന്നത് പാർട്ടിക്ക് നിയന്ത്രിക്കാനാകില്ല'
thomas isaac
തോമസ് ഐസക്ഫെയ്സ്ബുക്ക്
Published on
Updated on

പത്തനംതിട്ട: എഡിജിപി എന്നല്ല കേരളത്തിലെ മാനവും മര്യാദയുള്ള ഒരാളുപോലും ആർഎസ്എസ്സുമായി ചങ്ങാത്തം കൂടരുതെന്നാണ് സിപിഎം നിലപാടെന്ന് മുൻ മന്ത്രി തോമസ് ഐസക്. സിപിഎമ്മിന്റെ ഒന്നാമത്തെ ശത്രു ബിജെപിയാണ്. എന്നാൽ വ്യക്തികൾ ഒരു നേതാവിനെ സന്ദർശിക്കുന്നത് പാർട്ടിക്ക് നിയന്ത്രിക്കാനാകില്ലെന്നും അ​ദ്ദേഹം കൂട്ടിച്ചേർത്തു.

thomas isaac
അത്രയ്ക്ക് വിവരദോഷിയല്ല മുഖ്യമന്ത്രി പിണറായി വിജയനെന്ന് എ വിജയരാഘവന്‍-വിഡിയോ

രാജ്യത്ത് സിപിഎമ്മിന്റെ ഒന്നാമത്തെ ശത്രു ബിജെപിയാണ്. സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം എഡിജിപി എന്നല്ല കേരളത്തിലെ മാനവും മര്യാദയുള്ള ഒരാളുപോലും ആർഎസ്എസുമായി ചങ്ങാത്തം പാടില്ലെന്ന അഭിപ്രായമാണ്. ഞങ്ങളും അവരുമായിട്ടുള്ള രാഷ്ട്രീയ ബന്ധം അങ്ങനെയാണ്. പക്ഷെ വ്യക്തികളെ നിയന്ത്രിക്കാൻ പറ്റില്ല- തോമസ് ഐസക് പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അൻവറിന്റെ ആരോപണം സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിട്ടില്ലെന്നാണ് തോമസ് ഐസക് പറയുന്നത്. നിയമവിരുദ്ധമായിട്ടോ ചട്ടവിരുദ്ധമായിട്ടോ എന്തെങ്കിലും ഉണ്ടെങ്കിൽ സർക്കാരിന്റെ അന്വേഷണത്തിൽ പുറത്തുവരട്ടെ. അപ്പോൾ പാർട്ടി നിലപാട് പറയും. ഇതുപയോഗിച്ച് സിപിഎമ്മിനെ പ്രതിരോധത്തിലാക്കാൻ ചിലക്കൊക്കെ താത്പര്യമുണ്ടാകും. എന്നാൽ അതിനൊന്നും വഴങ്ങാൻ ഉദ്ദേശിക്കുന്നില്ല.- അദ്ദേഹം കൂട്ടിച്ചേർത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com