ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ റെക്കോർഡ് വിവാഹം. ആറര മണിക്കൂറിനുള്ളിൽ 334 വിവാഹങ്ങളാണ് നടന്നത്. ദേവസ്വം മികച്ച ക്രമീകരണങ്ങൾ ഒരുക്കിയതിനാൽ ഭക്തർക്ക് സുഗമമായ ദർശനവും സാധ്യമായി. രാവിലെ 4 മണി മുതലാണ് വിവാഹങ്ങൾ തുടങ്ങിയത്.
ടോക്കൺ ലഭിച്ച വിവാഹസംഘത്തിന് തെക്കേ നടപന്തലിൽ വിശ്രമിക്കാൻ ഇരിപ്പിടമൊരുക്കി. ഊഴമെത്തിയതോടെ മണ്ഡപത്തിലെത്തി താലികെട്ടി. ഉച്ചപൂജയ്ക്ക് നട അടയ്ക്കുന്നതിന് മുൻപായി 333 കല്യാണം നടന്നു. വിവാഹതിരക്ക് കുറഞ്ഞതോടെ കിഴക്കേ നട ഭക്തർക്ക് തുറന്ന് നൽകി. മറ്റു നിയന്ത്രണങ്ങളും നീക്കി. ഉച്ചപൂജ കഴിഞ്ഞ് നട തുറന്നതോടെ ഒരു വിവാഹം കൂടി നടന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
350 ലേറെ വിവാഹം ശീട്ടാക്കിയിരുന്നെങ്കിലും ഇരുപതിലേറെ ഡബിൾ എൻട്രിയുണ്ടായി. വധുവിൻ്റെയും വരൻ്റെയും സംഘം ഒരുപോലെ വിവാഹം ശീട്ടാക്കിയതാണ് ഡബിൾ എൻട്രിക്കിടയാക്കിയത്. വിവാഹ നടത്തിപ്പിനും ഭക്തർക്ക് ക്ഷേത്ര ദർശനത്തിനും ദേവസ്വം പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു. ദേവസ്വം ചെയർമാൻ ഡോ.വി കെ വിജയൻ, ദേവസ്വംഭരണ സമിതി അംഗം ശ്രീ സി മനോജ്, അഡ്മിനിസ്ട്രേറ്റർ ശ്രീ.കെ പി വിനയൻ എന്നിവർ കിഴക്കേ നടയിലെത്തി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഗുരുവായൂർ എസിപി ടി എസ് സിനോജിൻ്റെ നേതൃത്വത്തിൽ പൊലീസ് ഉദ്യോഗസ്ഥർ സേവന സജ്ജരായി ഭക്തർക്ക് സഹായമൊരുക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക