കണ്ണൂർ: ഓടിത്തുടങ്ങിയ ട്രെയിനിൽ ഇറങ്ങുന്നതിനിടെ കാൽ വഴുതി ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ വീണ യുവതിക്ക് രക്ഷകരായി റെയിൽവേ പൊലീസ് ഉദ്യോഗസ്ഥർ. കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ ഇന്നലെ വൈകീട്ടാണ് യുവതി അപകടത്തിൽപ്പെട്ടത്. വൈകീട്ട് 6.40നാണ് സംഭവം.
ട്രെയിൻ മാറിക്കയറിയതിനെ തുടർന്ന് തിരിച്ചിറങ്ങുമ്പോൾ നീങ്ങിക്കൊണ്ടിരുന്ന ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിലാണ് യുവതി വീണത്. ആ സമയം തൊട്ടടുത്തുണ്ടായിരുന്ന റെയിൽവേ പൊലീസ് ഉദ്യോഗസ്ഥരായ സുധീഷ് കുമാറും റെനീഷും ചേർന്ന് യുവതിയെ രക്ഷപ്പെടുത്തുകയായിരുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
എറണാകുളം ഭാഗത്തേക്ക് പോകേണ്ടിയിരുന്ന യുവതി മംഗലാപുരത്തേക്കുള്ള പരശുറാം എക്സ്പ്രസിൽ മാറി കയറുകയായിരുന്നു. നീങ്ങി തുടങ്ങിയപ്പോൾ മാത്രമാണ് ട്രെയിൻ മാറിയത് അറിഞ്ഞത്. ഉടൻ പുറത്തേക്ക് ചാടിയപ്പോൾ പിടിവിട്ടു വീഴുകയായിരുന്നു. സ്റ്റേഷനിലെ സിസിടിവിയിലെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. യുവതിയുടെ ജീവൻ രക്ഷിച്ച പൊലീസുകാരെ റെയിൽ മാനേജരും യാത്രക്കാരും അഭിനന്ദിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക