തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ചു പ്രഖ്യാപിച്ച സര്‍ക്കാര്‍ ജീവനക്കാരുടെ ബോണസും ഉത്സവബത്തയും അഡ്വാന്‍സും പെന്‍ഷന്‍കാരുടെ ഉത്സവബത്തയും നാളെ മുതല്‍ വിതരണം ചെയ്യും. ബോണസ് 4,000 രൂപയും ഉത്സവബത്ത 2,750 രൂപയുമാണ്. പെന്‍ഷന്‍കാര്‍ക്ക് 1,000 രൂപയാണ് ഉത്സവബത്തയായി ലഭിക്കുക.
4,000 രൂപയുടെ ബോണസ് ലഭിക്കാന്‍ അര്‍ഹത 37,129 രൂപയോ അതില്‍ കുറവോ ആകെ ശമ്പളം വാങ്ങുന്നവര്‍ക്കാണെന്നു വ്യക്തമാക്കി ധനവകുപ്പ് ഉത്തരവിറക്കി. ബാക്കിയുള്ളവര്‍ക്ക് ഉത്സവബത്ത ലഭിക്കും. പത്താം ശമ്പള പരിഷ്‌കരണം അനുസരിച്ച് ശമ്പളം വാങ്ങുന്നവരാണെങ്കില്‍ 2024 മാര്‍ച്ച് 31ന് ആകെ വേതനമായി 33,456 രൂപയോ താഴെയോ കൈപ്പറ്റിയവര്‍ക്കാണ് ബോണസ്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
വീട്ടുവാടക ബത്തയും മറ്റു നഷ്ടപരിഹാര ബത്തകളും ഒഴിവാക്കിയാണ് ആകെ ശമ്പളം കണക്കാക്കേണ്ടത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2023-24) 6 മാസമെങ്കിലും സര്‍വീസ് ഉണ്ടായിരിക്കണം. 20,000 രൂപ വരെ അഡ്വാന്‍സായി കൈപ്പറ്റാം. ആയിരത്തിന്റെ ഗുണിതങ്ങളായിരിക്കണം അപേക്ഷയിലൂടെ ആവശ്യപ്പെടേണ്ടത്. 5 മാസത്തെ തുല്യ ഗഡുക്കളായി ഒക്ടോബറിലെ ശമ്പളം മുതല്‍ തിരികെ പിടിക്കും. പാര്‍ട്ടൈം കണ്ടിന്‍ജന്റ് ജീവനക്കാര്‍, അങ്കണവാടി വര്‍ക്കര്‍മാര്‍, കുടുംബാസൂത്രണ വൊളന്റിയര്‍മാര്‍ തുടങ്ങിയവര്‍ക്ക് 6,000 രൂപയാണ് അഡ്വാന്‍സ്. ഓണം കഴിഞ്ഞാല്‍ വിതരണം പാടില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക