സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ സൈബർ കുറ്റകൃത്യങ്ങളിലെ ഇടപെടൽ; കേരളത്തിന് കേന്ദ്ര പുരസ്കാരം

ഈ മാസം പത്തിന് പുരസ്കാരം സമ്മാനിക്കും
kerala cyber crime award
പ്രതീകാത്മക ചിത്രംഫയല്‍
Published on
Updated on

തിരുവനന്തപുരം: സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ നടത്തി വരുന്ന ഇടപെടലുകൾക്ക് കേന്ദ്ര അം​ഗീകാരം. ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററിന്റെ (I4C) ആദ്യ സ്ഥാപക ദിനാഘോഷത്തോടനുബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച പുരസ്കാരങ്ങളിലാണ് കേരളത്തിന്റെ നേട്ടം.

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ഓൺലൈൻ കുറ്റകൃത്യങ്ങളിൽ സജീവമായ ഇടപെടൽ എന്ന വിഭാ​ഗത്തിലാണ് കേരളത്തെ പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്. ഈ മാസം പത്തിന് ന്യൂഡൽ​ഹിയിലെ വിജ്ഞാൻ ഭവനിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പുരസ്കാരം കൈമാറും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

'സൈബർ കുറ്റകൃത്യങ്ങൾക്കെതിരെയുള്ള നമ്മുടെ ശ്രമങ്ങൾ അംഗീകരിക്കപ്പെട്ടതിൽ കേരളത്തിന് അഭിമാന നിമിഷം. ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെൻ്ററിൻ്റെ (I4C) സ്ഥാപക ദിനാചരണത്തിൻ്റെ ഭാഗമായി, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ഓൺലൈൻ കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്നതിലെ പ്രശംസനീയമായ പ്രകടനത്തിനുള്ള അവാർഡ് സുരക്ഷിതമായ ഡിജിറ്റൽ ഇടം ഉറപ്പാക്കാനുള്ള സർക്കാരിന്റെ പ്രതിബദ്ധതയെ എടുത്തു കാണിക്കുന്നു'- പുരസ്കാര നേട്ടത്തെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ എക്സിൽ കുറിച്ചു.

kerala cyber crime award
രഞ്ജിത്തിനെതിരായ ലൈംഗിക പീഡന പരാതി ബെംഗളൂരു പൊലീസിന് കൈമാറും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com