കൊച്ചി: ഇരുപത്തിയഞ്ച് സെന്റുവരെയുള്ള ഭൂമി തരംമാറ്റ അപേക്ഷകള്‍ അടിയന്തരമായി തീര്‍പ്പാക്കാന്‍ അദാലത്തുകള്‍ സംഘടിപ്പിക്കുമെന്ന് റവന്യു മന്ത്രി കെ രാജന്‍. കലക്ടര്‍മാര്‍ അദാലത്തുകള്‍ സംഘടിപ്പിക്കും. താലൂക്ക് അടിസ്ഥാനത്തില്‍ അപേക്ഷകള്‍ പരിഗണിക്കുമെന്നും കലക്ടര്‍മാരുടെ യോഗത്തില്‍ മന്ത്രി അറിയിച്ചു.
നിലവില്‍ 2,83,097 അപേക്ഷകള്‍ തീര്‍പ്പാക്കാനുണ്ട്. തരംമാറ്റ അപേക്ഷകളുടെ വര്‍ധന കണക്കിലെടുത്താണ് തരംമാറ്റ അധികാരം ഡെപ്യൂട്ടി കലക്ടര്‍മാര്‍ക്കുകൂടി നല്‍കിയത്. നിലവില്‍ റവന്യൂ ഡിവിഷണല്‍ ഓഫീസുകളിലും ഡെപ്യൂട്ടി കലക്ടര്‍ ഓഫീസുകളിലുമായി 71 ഇടത്താണ് അപേക്ഷ കൈകാര്യം ചെയ്യുന്നത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
കൂടുതല്‍ അപേക്ഷകള്‍ തീര്‍പ്പാക്കുന്നുള്ളത് എറണാകുളം ജില്ലയിലെ ഫോര്‍ട്ട് കൊച്ചി, മൂവാറ്റുപുഴ ആര്‍ഡി ഓഫീസുകളിലാണ്. കലക്ടര്‍മാരുടെ യോഗം ഞായറാഴ്ചയും തുടരും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക