കോഴിക്കോട്: സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ പരാതി ബെംഗളൂരു പൊലീസിന് കൈമാറും. ലൈംഗികമായി പീഡിപ്പിച്ചു എന്നു ചൂണ്ടിക്കാട്ടി കോഴിക്കോട് മാങ്കാവ് സ്വദേശിയായ യുവാവ് നല്‍കിയ പരാതിയാണ് ബംഗളൂരു പൊലീസിന് കൈമാറുന്നത്. കോഴിക്കോട് കസബ പൊലീസാണ് നേരത്തെ രഞ്ജിത്തിനെതിരെ കേസെടുത്തത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഈ കേസാണ് ബംഗളൂരു പൊലീസിന് കൈമാറുന്നത്. ബംഗളൂരുവിലെ ഹോട്ടലില്‍ വെച്ച് രഞ്ജിത് ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് യുവാവ് പരാതിയില്‍ പറയുന്നത്. പ്രാഥമികാന്വേഷണം നടത്തിയശേഷമാണ് രഞ്ജിത്തിനെതിരായ കേസ് കര്‍ണാടക പൊലീസിന് കൈമാറുന്നത്. കേസില്‍ പരാതിക്കാരനായ യുവാവിന്റെ മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു.
ഈ മൊഴി അടക്കം പ്രാഥമിക അന്വേഷണ വിവരങ്ങള്‍ അടക്കം കസബ പൊലീസ് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് കൈമാറിയിരുന്നു. പ്രകൃതി വിരുദ്ധ പീഡനം, ഐടി ആക്ട് തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് രഞ്ജിത്തിനെതിരെ കേസെടുത്തിരുന്നത്. 2012 ല്‍ ബാവൂട്ടിയുടെ നാമത്തില്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് യുവാവ് രഞ്ജിത്തിനെ പരിചയപ്പെടുന്നത്. തുടര്‍ന്ന് സിനിമയില്‍ അവസരം തേടിയെത്തിയ യുവാവിനെ ബംഗളൂരുവിലെ ഹോട്ടലിലെത്തിച്ച് പീഡിപ്പിച്ചു എന്നാണ് പരാതി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക