കോഴിക്കോട്: മലപ്പുറം മുൻ എസ് പി സുജിത് ദാസിനെതിരായ മരംമുറി കേസില്‍ തുടര്‍ നടപടിയുമായി അന്വേഷണ സംഘം. പരാതി നല്‍കിയ എസ് ഐ എന്‍ ശ്രീജിത്തിന്റെ മൊഴി നാളെ രേഖപ്പെടുത്തും. ഇതിനായി ഹാജരാകാന്‍ ശ്രീജിത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
തൃശൂര്‍ ഡിഐജി ഓഫീസില്‍ നേരിട്ടെത്തി മരംമുറിയുമായി ബന്ധപ്പെട്ട തെളിവുകളും രേഖകളും ഹാജരാക്കണമെന്ന് ശ്രീജിത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എസ്പിയുടെ ക്യാമ്പ് ഓഫീസിലെ മരം മുറിച്ചതുമായി ബന്ധപ്പെട്ടാണ്, മുമ്പ് മലപ്പുറം എസ്പിയായിരുന്ന സുജിത് ദാസിനെതിരെ പരാതി ഉയരുന്നത്.
എസ്പി ക്യാമ്പ് ഓഫീസിലെ മഹാഗണി മരം മുറിച്ച് സുജിത് ദാസ് വീട്ടില്‍ ഫര്‍ണിച്ചര്‍ ഉണ്ടാക്കിയെന്ന് പി വി അന്‍വര്‍ എംഎല്‍എ ആരോപിച്ചിരുന്നു. കഴിഞ്ഞ ദിവസം പി വി അന്‍വറിന്റെ മൊഴി തൃശൂര്‍ ഡിഐജി തോമസണ്‍ ജോസ് വിശദമായ മൊഴിയെടുത്തിരുന്നു. ഈ മൊഴിയെടുക്കലിലും മരംമുറി വിഷയം അന്‍വര്‍ ആവര്‍ത്തിച്ചതായാണ് സൂചന.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക