''കേരളത്തില്‍ 2026ല്‍ നടക്കാന്‍ പോവുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം ജയിക്കുമോ?'' പ്രവാചകനായ നോസ്ട്രാഡമസിനോട് ഇങ്ങനെയൊരു ചോദ്യം ചോദിച്ചതിന്റെ അനുഭവം പങ്കുവയ്ക്കുകയാണ്, എം മുകുന്ദന്‍. യുഡിഎഫ് നൂറു സീറ്റു നേടി വമ്പിച്ച ജയം നേടുമെന്ന മറുപടി പ്രതീക്ഷിച്ചു നിന്ന തനിക്ക്് 'ജയിക്കും' എന്ന മറുപടിയാണ് ലഭിച്ചതെന്ന് മുകുന്ദന്‍ പറയുന്നു. സമകാലിക മലയാളം വാരിക ഓണപ്പതിപ്പിലെ ദീര്‍ഘ സംഭാഷണത്തിലാണ്, മുകുന്ദന്‍ രസകരമായ സാങ്കല്‍പ്പിക അനുഭവം പങ്കുവയ്ക്കുന്നത്.
മുകുന്ദന്‍ പറയുന്നത് ഇങ്ങനെ: ''കോര്‍ദലിയെ ദേവാലയത്തിന്റെ ഉള്ളില്‍ ചുമരിനോട് ചേര്‍ന്ന് ഇടതുവശത്താണ് ശവകുടീരം നിലകൊള്ളുന്നത്. അവിടെ ചെന്നു നിന്ന് ഞാന്‍ ആദരവുകള്‍ അര്‍പ്പിച്ചു. അതിനു ശേഷം ഞാന്‍ ചോദിച്ചു.
'' കേരളത്തില്‍ 2026ല്‍ നടക്കാന്‍ പോവുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം ജയിക്കുമോ?''
ജയിക്കും.
ഇടതുപക്ഷം മൂന്നാമതൊരു വട്ടം കൂടിയോ? അതു കേട്ട് എന്റെ മനസ്സ് കുളിര്‍ത്തു. യുഡിഎഫ് നൂറു സീറ്റ് നേടി വമ്പിച്ച വിജയം കൈവരിക്കുമെന്ന മറുപടിയാണ് പ്രവാചകനില്‍നിന്നു ഞാന്‍ പ്രതീക്ഷിച്ചത്.
എങ്കില്‍ ആരായിരിക്കും ഇടതു സര്‍ക്കാരിന്റെ മുഖ്യമന്ത്രി?
മു.. പ്രവാചകന്‍ പറഞ്ഞു.
മു? അതാരാണ്?
മ... മ..
ഒന്നു തെളിച്ചു പറയൂ, അമ്മാവാ
രു.. രു.. മ... മ... മു...
ഇതെന്താണ്? പ്രശ്‌നോത്തരിയോ?
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഞാന്‍ ചോദ്യം ആവര്‍ത്തിച്ചെങ്കിലും പ്രവാചകന്റെ തൊണ്ടയില്‍നിന്നു ശബ്ദം പുറത്തുവന്നില്ല. അദ്ദേഹം നിശബ്ദനായി. പ്രവാചകന്മാര്‍ക്കു ഭാഷ പോലും നിഷേധിക്കപ്പെടുകയാണോ?
വിശ്വാസം, എഴുത്ത്, എഴുത്തുകാര്‍, രാഷ്ട്രീയം എന്നിങ്ങനെ വിശാലമായ ഒരുപിടി വിഷയങ്ങളില്‍ എം മുകുന്ദന്‍ മറയില്ലാതെ താഹാ മാടായിയുമായി സംസാരിക്കുന്ന ദീര്‍ഘ സംഭാഷണം മലയാളം വാരിക ഓണപ്പതിപ്പില്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക