കോട്ടയം: എംസി റോഡില്‍ കൂത്താട്ടുകുളത്ത് ആറ് വാഹനങ്ങള്‍ കൂട്ടിയിടിച്ച് 35 പേര്‍ക്ക് പരിക്ക്. റോഡിന് മധ്യ ഭാഗത്ത് നിര്‍ത്തിയിട്ടിരുന്ന ജീപ്പിന് പിന്നില്‍ പിക്കപ്പ് ജീപ്പും പിന്നാലെ ടിപ്പര്‍ ലോറിയും ട്രാവലറും കെഎസ്ആര്‍ടിസിയും അതിന്റെ പിന്നിലായി കാറും വന്നിടിക്കുകയായിരുന്നു.
വൈകുന്നേരം 5.30ഓടെയാണ് അപകടം ഉണ്ടായത്. കൂത്താട്ടുകുളം ടൗണില്‍ വി സിനിമാ തിയേറ്ററിന് സമീപത്തായാണ് അപകടം നടന്നത്. ഇടിയുടെ ആഘാതത്തില്‍ കെഎസ്ആര്‍ടിസി ബസ്, ട്രാവലര്‍, കാര്‍ എന്നിവയിലുണ്ടായിരുന്ന ആളുകള്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരില്‍ ഒരു യുവതിയുടെ നില ഗുരുതരമാണ്. ഇവരെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റിയിട്ടുണ്ട്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
പരിക്കേറ്റ 34 പേര്‍ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടത്തെ തുടര്‍ന്ന് റോഡില്‍ ഏറെ നേരം ഗതാഗതക്കുരുക്കും രൂപപ്പെട്ടു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക