ആലപ്പുഴ: കൊച്ചി കടവന്ത്രയില്‍ നിന്ന് കാണാതായ സുഭദ്ര(73)യെ കൊലപ്പെടുത്തിയത് ആഭരണങ്ങള്‍ കവരാനാണെന്ന് സംശയം. സുഭദ്രയുടെ കഴുത്തില്‍ ആഭരണങ്ങള്‍ ഉണ്ടായിരുന്നുവെന്നും ഇത് കൈക്കലാക്കാനാകാം സുഭദ്രയെ കൊലപ്പെടുത്തിയതെന്നും സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
മാത്യൂസും ശര്‍മിളയും താമസിക്കുന്ന ആലപ്പുഴ കലവൂരിലെ വാടക വീട്ടില്‍ സുഭദ്ര സ്ഥിരമായി വരാറുണ്ട്. ഇവിടെ നിന്നാണ് സുഭദ്രയുടേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തിയത്. അയല്‍വാസികളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ സുഭദ്രയെ കുറിച്ച് ചോദിച്ചപ്പോള്‍ അറിയില്ലെന്നാണ് മാത്യൂസും ശര്‍മിളയും പൊലീസിനോട് പറഞ്ഞത്. പൊലീസ് എത്തിയപ്പോഴേക്കും ഇരുവരും വീട് പൂട്ടി മടങ്ങിയിരുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
അയല്‍വാസിയുടെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നു സുഭദ്ര ഇവിടെ വരാറുണ്ടെന്നു പൊലീസ് കണ്ടെത്തിയിരുന്നു. ഇവിടെ നിന്നു കണ്ടെത്തിയ മൃതദ്ദേഹം സുഭദ്രയുടേത് തന്നെ ആണോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്. ഇവരെ കാണാനില്ലെന്ന് മകന്‍ രാധാകൃഷ്ണന്‍ ഓഗസ്റ്റ് നാലിന് പൊലീസില്‍ പരാതി നല്‍കിയിരുന്നു.
ദൂരെയുള്ള ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാറുള്ള സുഭദ്രയെ നാലാം തീയതി രാത്രി 8.30നു ശേഷമാണ് കാണാതായതെന്നാണ് സുഭദ്രയുടെ മകന്‍ പൊലീസ് പറഞ്ഞത്. തുടര്‍ന്നു നടന്ന അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ഇവരുടേതു തന്നെയാണോ എന്ന് പരിശോധിക്കും. പ്രദേശത്തുനിന്ന് കനത്ത ദുര്‍ഗന്ധം വമിക്കുന്നെന്നും മൃതദേഹത്തിന് മൂന്നാഴ്ചയോളം പഴക്കമുണ്ടെന്നാണ് കരുതുന്നതെന്നും പൊലീസ് അറിയിച്ചു.
കാട്ടൂര്‍ സ്വദേശി മാത്യൂസ്, ഭാര്യ മഗലാപുരം സ്വദേശി ശര്‍മിള എന്നിവരാണ് കോര്‍ത്തുശേരിയിലെ വീട്ടില്‍ വാടകയ്ക്കു താമസിച്ചിരുന്നത്. ഇവരെ കണ്ടെത്താനായിട്ടില്ല. ഓഗസ്റ്റ് 7നു കോര്‍ത്തുശേരിയിലെ കൂലിപ്പണിക്കാരനെക്കൊണ്ട് വീടിനു സമീപത്തു കുഴി എടുത്തെന്നു പൊലീസ് കണ്ടെത്തി. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മണ്ണുനീക്കി പരിശോധന ആരംഭിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക