തിരുവനന്തപുരം: സിപിഎം കോവളം ഏരിയ കമ്മിറ്റി ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് വീണ്ടും മൈക്ക് പ്രശ്‌നം. പ്രസംഗിക്കാനെത്തിയപ്പോഴാണ് മൈക്കിന്റെ ഉയരക്കൂടുതല്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉയരം കൂടിയത് ശ്രദ്ധിച്ച മുഖ്യമന്ത്രി മൈക്ക് ഓപ്പറേറ്ററെ വേദിയിലേയ്ക്ക് വിളിക്കുകയായിരുന്നു.
മൈക്കിന്റെ ആള്‍ ഇങ്ങോട്ട് വന്നാല്‍ നല്ലതായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോള്‍ സിപിഎം ജില്ലാ സെക്രട്ടറി വി ജോയി ഓടിയെത്തി. എന്നാല്‍ അവര്‍ ചെയ്‌തോട്ടെ നമ്മള്‍ ചെയ്താല്‍ പൊട്ടിപ്പോകുമെന്ന് ചിരിച്ചുകൊണ്ട് മുഖ്യമന്ത്രി മറുപടി പറയുകയായിരുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
പിന്നാലെ ഓപ്പറേറ്റര്‍ സ്റ്റേജിലെത്തിയപ്പോള്‍ മൈക്കിന്റെ ദിശ ലേശം മാറണമെന്ന് നിര്‍ദേശിച്ചു. ഇതിന് പിന്നാലെ സദസിലും വേദിയിലും കൂട്ടിച്ചിരി ഉയര്‍ന്നു. ശരിയായെന്ന് പറഞ്ഞ മുഖ്യമന്ത്രി പ്രസംഗം തുടങ്ങുകയും ചെയ്തു. നേരത്തെ മൈക്ക് പ്രശ്‌നം വലിയ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിവച്ചിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക