എകെജിയും ഇഎംഎസ്സും ഇകെ നായനാരും ഉമ്മന്‍ ചാണ്ടിയും താന്‍ ജീവിതത്തിലേക്കു തിരിച്ചു വിളിക്കാന്‍ ആഗ്രഹിക്കുന്ന നേതാക്കളാണെന്ന് എഴുത്തുകാരന്‍ എം മുകുന്ദന്‍. വിഎസ് അച്യുതാനന്ദന്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. നമ്മുടെ ഇടയില്‍നിന്നു പോയാല്‍ അദ്ദേഹത്തെയും തിരിച്ചു വിളിക്കാനാണ് തന്റെ ആഗ്രഹമെന്ന് മുകുന്ദന്‍ പറഞ്ഞു. '' ഞാന്‍ വിളിച്ചാല്‍ വിഎസ് വരുമോ എന്നറിയില്ല. അദ്ദേഹത്തിന് എന്നോട് ദേഷ്യമാണ്. എനിക്കാണെങ്കില്‍ സഖാവിനോട് തരിമ്പും ദേഷ്യമില്ല'' സമകാലിക മലയാളം വാരികയുടെ ഓണപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ മുകുന്ദന്‍ പറയുന്നു.
താന്‍ ഇനിയും നേതാക്കളെ കഥാപാത്രങ്ങളായി അവതരിപ്പിക്കുമെന്ന് മുകുന്ദന്‍ പറയുന്നു. അതു വ്യത്യസ്തമായ രീതിയില്‍ ആയിരിക്കും. ഇതുവരെ നടന്നതുപോലെ ഇനിയും നേതാക്കള്‍ക്കൊപ്പം നടക്കും. എന്നാല്‍ അവരെ പിന്തുടരില്ല. ഇനി താന്‍ പിന്തുടരുക ജനങ്ങളെയായിരിക്കുമെന്ന് മുകുന്ദന്‍ പറയുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
''ചില നേതാക്കളെ പിന്തുടരുന്നത് ഗൂഗിള്‍ മാപ്പ് നോക്കി വണ്ടിയോടിക്കുന്നതു പോലെയാണ്. വെള്ളക്കെട്ടിലോ ചെളിക്കുണ്ടിലോ ചെന്നു വീണെന്നു വരാം. ഞാന്‍ ജനങ്ങളുടെ ഒരു നല്ല ഫോട്ടോ അന്വേഷിക്കുകയാണ്. അതു കിട്ടിയാല്‍ ഫ്രെയിം ചെയ്ത് എഴുത്തു മുറിയില്‍ തൂക്കും. ശിഷ്ടകാലം ഞാന്‍ എന്തെങ്കിലും എഴുതുന്നുണ്ടെങ്കില്‍ അത് ആ ഫോട്ടോയില്‍ നോക്കിക്കൊണ്ടായിരിക്കും''- മുകുന്ദന്‍ പറയുന്നു.
എം മുകുന്ദനുമായി താഹാ മാടായി നടത്തിയ ദീര്‍ഘ സംഭാഷണം മലയാളം വാരിക ഓണപ്പതിപ്പില്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക