കണ്ണൂർ: ഓണത്തിന്റെ കാര്യം പറയുമ്പോള്‍ ആദ്യം മനസിലേയ്ക്കുന്ന ഓടിയെത്തുന്ന ഒന്നാണ് ഓണപ്പൂക്കളം. മുറ്റമൊക്കെ അടിച്ചു തളിച്ചു വൃത്തിയാക്കി ചാണകം മെഴുകിയ തറയിലാണ് പൂക്കളമിടാറ്. ഈ ഓണക്കാലത്ത് വെറൈറ്റി ആയൊരു പൂക്കളം കണ്ടാലോ. കണ്ണൂർ പള്ളിക്കുന്നിലെ നീന്തൽക്കാരുടെ കൂട്ടായ്മയാണ് വ്യത്യസ്തമായ ഈ ഓണപ്പൂക്കളം ഒരുക്കിയിരിക്കുന്നത്. നീന്തൽക്കാരയതു കൊണ്ട് തന്നെ കുളത്തിലാണ് ഇവർ പൂക്കളമൊരുക്കിയിരിക്കുന്നത്.
ഓണാഘോഷത്തിൻ്റെ ഭാഗമായി വിശാലമായ തയ്യിൽ കുളത്തിന്റെ മധ്യത്തിലാണ് തെർമോകോൾ ബോർഡിൽ ഇവർ പൂക്കളമൊരുക്കിയത്. ഇതിനൊപ്പം കുളത്തിൽ നിന്നുതന്നെ കമ്പവലിയും വിവിധ ഓണക്കാല കലാ മത്സരങ്ങളും നടത്തി ചടങ്ങിന് ആവേശമേറ്റി. സ്ത്രീകളും കുട്ടികളുമുൾപ്പെടെ നൂറുകണക്കിനാളുകൾ പരിപാടിയിൽ പങ്കെടുത്തു.
ഓണസദ്യയൊരുക്കിയും മധുരം വിതരണം ചെയ്തും ഓണാഘോഷം ഗംഭീരമാക്കിയാണ് നീന്തൽക്കാരുടെ സംഘം പിരിഞ്ഞത്. കണ്ണൂർ നഗരത്തിലെ ഏറ്റവും വലിയ കുളങ്ങളിലൊന്നാണ് തയ്യിലേത്. കുട്ടികളും സ്ത്രീകളും ഉൾപ്പെടെ നൂറുകണക്കിനാളുകളാണ് ഇവിടെ നിന്നും നീന്തൽ പഠിച്ചത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
കടുത്ത വേനലിൽ പോലും പാടങ്ങളുടെ നടുവിൽ സ്ഥിതി ചെയ്യുന്ന ഈ കുളം വറ്റാറില്ല. കണ്ണൂർ നഗരം കേന്ദ്രികരിച്ചു പ്രവർത്തിക്കുന്ന സ്വിമ്മിങ് ബേർഡ്സിൻ്റെ പ്രധാന പരിശീലന കേന്ദ്രവും ഈ കുളം തന്നെയാണ്. പരിപാടിക്ക് സ്വിമ്മിങ് ബേർഡ്സ് ക്ലബ് പ്രസിഡൻ്റ് അഡ്വ. വിനോദ് രാജ് സെക്രട്ടറി പ്രശാന്ത് കീനാരി, ശ്രീകീർത്ത് ബാബു, പ്രസാദ് തുണോളി,ജയദിപ് ചന്ദ്രൻ, വിനീത വിജേഷ് എന്നിവരാണ് നേതൃത്വം നൽകിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക