' ആര്‍എസ്എസിന്റെ ബന്ധുക്കാര് വന്നിരിക്കുന്നു എന്ന ചിത്രമുണ്ടാക്കാന്‍ ശ്രമം, തികഞ്ഞ അവജ്ഞയോടെ തള്ളിക്കളയുന്നു'

ആര്‍എസ്എസിനെ പ്രതിരോധിച്ചാണ് ശീലമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. തങ്ങള്‍ക്ക് ആര്‍എസ്എസിനെ പ്രീണിപ്പിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
PINARAYI VIJAYAN
പിണറായി വിജയന്‍മുഖ്യമന്ത്രി
Published on
Updated on

തിരുവനന്തപുരം: ആര്‍എസ്എസ്-സിപിഎം ബന്ധമെന്ന് ചിലര്‍ പ്രചരിപ്പിക്കുന്നുവെന്നും എല്ലാക്കാലത്തും ആര്‍എസ്എസിനെ പ്രതിരോധിച്ചാണ് ശീലമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. തങ്ങള്‍ക്ക് ആര്‍എസ്എസിനെ പ്രീണിപ്പിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. എഡിജിപി ആര്‍എസ്എസ് നേതാക്കളെ കണ്ടത് വിവാദമായതിനെത്തുടര്‍ന്ന് ആദ്യമായി പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. അതേസമയം എഡിജിപിയെപ്പറ്റി മുഖ്യമന്ത്രി പ്രസംഗത്തില്‍ ഒന്നും പറഞ്ഞതും ഇല്ല.

PINARAYI VIJAYAN
മോദിയെ തേളിനോട് ഉപമിച്ച പ്രസംഗം: തരൂരിന് ആശ്വാസം, വിചാരണ നടപടികള്‍ സ്റ്റേ ചെയ്ത് സുപ്രീംകോടതി

''ഇതാ നാടിന്റെ മുന്നില്‍ ആര്‍എസ്എസിന്റെ ബന്ധുക്കാര് വന്നിരിക്കുന്നു എന്നൊരു ചിത്രമുണ്ടാക്കാമെന്ന് ഒരു വ്യാമോഹവും വേണ്ട. ഞങ്ങളത് തികഞ്ഞ അവജ്ഞയോടെ തള്ളിക്കളയുന്നു'' എന്നും അദ്ദേഹം പറഞ്ഞു. വിട്ടുവീഴ്ചയില്ലാതെ വര്‍ഗീതയക്കെതിരെ പോരാടിയ ചരിത്രമാണ് സിപിഎമ്മിനുള്ളതെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസിനാണ് ആര്‍എസ്എസുമായി ബന്ധമെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ചു. ആര്‍എസ്എസ് പ്രീണനം പാര്‍ട്ടി നയമല്ല. ആര്‍എസ്എസിനെ എന്നും പ്രതിരോധിച്ചത് സിപിഎമ്മാണ്. എന്തോ വലിയ കാര്യം നടന്നെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുകയാണ്. ആര്‍എസ്എസിനെ പ്രതിരോധിച്ച് ജീവനുകള്‍ നഷ്ടപ്പെട്ടത് സിപിഎമ്മിനാണ്. തലശേരി കലാപം നിങ്ങള്‍ ഓര്‍ക്കുന്നില്ലേ. തലശ്ശേരി പള്ളിക്ക് സിപിഎം സംരക്ഷണം നല്‍കി. അന്ന് ജീവന്‍ നഷ്ടപ്പെട്ടത് സിപിഎമ്മിന് മാത്രം.

ആര്‍എസ്എസ് ശാഖയക്ക് കാവലെന്ന് വിളിച്ചു പറഞ്ഞത് കെ സുധാകരനാണ് ഗോള്‍വാക്കറുടെ ഫോട്ടോയ്ക്ക് മുന്നില്‍ വണങ്ങി നിന്നത് ആരാണെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com