ലൈം​ഗികാതിക്രമ കേസ്; വികെ പ്രകാശിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ

പ്രത്യേക അന്വേഷണ സംഘമാണ് നിലവിൽ കേസ് അന്വേഷിക്കുന്നത്.
VK Prakash
വികെ പ്രകാശ്ഫയൽ
Published on
Updated on

കൊച്ചി: ലൈം​ഗികാതിക്രമ കേസിൽ സംവിധായകൻ വികെ പ്രകാശിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരി​ഗണിക്കും. യുവതിയായ തിരക്കഥാകൃത്തിന്റെ പരാതിയെ തുടർന്നായിരുന്നു സംവിധായകനെതിരെ പൊലീസ് കേസെടുത്തത്. പ്രത്യേക അന്വേഷണ സംഘമാണ് നിലവിൽ കേസ് അന്വേഷിക്കുന്നത്.

ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമമാണ് പരാതിയ്ക്ക് പിന്നിലെന്നാണ് വികെ പ്രകാശിന്റെ ആരോപണം. 2022 ഏപ്രിൽ നാലിനാണ് സംഭവമെന്നും സിനിമയുടെ കഥ പറയാൻ കൊല്ലത്തെ ഹോട്ടൽ മുറിയിൽ വിളിച്ച് വരുത്തി സംവിധായകൻ ലൈം​ഗികാതിക്രമം നടത്തിയെന്നാണ് കൊച്ചി സ്വദേശിനി ഡിജിപിക്ക്‌ നൽകിയ പരാതിയിൽ പറയുന്നത്. ജസ്റ്റിസ് സി എസ് ഡയസാണ് ജാമ്യാപേക്ഷ പരി​ഗണിക്കുന്നത്.

അതേസമയം ബലാത്സംഗക്കേസിൽ പ്രതിയായ അഭിഭാഷക അസോസിയേഷൻ നേതാവ് വി എസ് ചന്ദ്രശേഖറിന്‍റെ മുൻകൂർ ജാമ്യാപേക്ഷയിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് ഉത്തരവ് പറയും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

VK Prakash
കാൻസർ മരുന്നുകൾക്ക് വില കുറയും, നികുതി 12ൽ നിന്ന് 5 ശതമാനമാക്കി

മുകേഷ്, ഇടവേള ബാബു, ജയസൂര്യ തുടങ്ങിയവർക്കെതിരെ കേസ് കൊടുത്ത ആലുവ സ്വദേശിനിയായ നടി തന്നെയാണ് അഭിഭാഷകനെതിരെയും പരാതി നൽകിയത്. പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ പൊലീസ് മറ്റൊരു കേസു കൂടി അഭിഭാഷകനെതിരെ രജിസ്റ്റർ ചെയ്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com