സിനിമാ മേഖലയിലെ പരാതികളില്‍ എത്രയും വേഗം കുറ്റപത്രം സമര്‍പ്പിക്കണമെന്ന് കെകെ ശൈലജ

സാംസ്‌കാരിക വകുപ്പ് പുതിയ സിനിമാനയം രൂപീകരിക്കാനുള്ള തയ്യാറെടുപ്പ് നടത്തുകയാണ് എന്നത് പ്രതീക്ഷയ്ക്ക് വക നല്‍കുന്നു.
kk shailaja
കെകെ ശൈലജ SM ONLINE
Published on
Updated on

തിരുവനന്തപുരം: സിനിമാ മേഖലയിലെ വനിതാ പ്രവര്‍ത്തകരുടെ പരാതികളില്‍ അന്വേഷണം വേഗത്തിലാക്കി കുറ്റപത്രം സമര്‍പ്പിക്കണമെന്ന് സിപിഎം നേതാവ് കെകെ ശൈലജ. എസ്‌ഐടിയുടെ പ്രവര്‍ത്തനം ത്വരിതഗതിയിലാകണം എന്നത് എല്ലാവരും അഗ്രഹിക്കുന്നതാണെന്നും കെകെ ശൈലജ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം

സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ടീം ഓരോ പരാതിയിലും ഇന്‍വെസ്റ്റിഗേഷന്‍ പൂര്‍ത്തിയാക്കി എത്രയും വേഗം ചാര്‍ജ്ഷീറ്റ് സമര്‍പ്പിച്ചാല്‍ അതൊരു മാതൃകാപരമായ പ്രവര്‍ത്തര്‍ത്തനമായി മാറും. സിനിമാമേഖലയിലെ വനിതാപ്രവര്‍ത്തകരുടെ' പരാതിസ്വീകരിച്ച് ഗവ:പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ഹേമാ കമ്മിറ്റിയെ നിശ്ചയിക്കുകയും സ്‌പെഷ്യല്‍ന അന്വേഷണ ടീമിനെ നിശ്ചയിക്കുകയും ചെയ്തത് ഇന്ത്യയിലെ സിനിമാരംഗമാകെ ഉറ്റു നോക്കുന്ന കാര്യമാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഈ അവസരം ഉപയോഗപ്പെടുത്തി സത്യസന്ധമായ അന്വേഷണം നടത്താനുംസെറ്റില്‍ ഐസിസി രൂപീകരണം , പ്രാഥമിക സൗകര്യങ്ങള്‍ ഒരുക്കല്‍ മാന്യമായ പെരുമാറ്റം ഉറപ്പുവരുത്തല്‍ തുടങ്ങി നിരവധി ഇടപെടലുകള്‍ നടത്താനും കഴിയും. സാംസ്‌കാരിക വകുപ്പ് പുതിയ സിനിമാനയം രൂപീകരിക്കാനുള്ള തയ്യാറെടുപ്പ് നടത്തുകയാണ് എന്നത് പ്രതീക്ഷയ്ക്ക് വകനല്‍കുന്നു. SITയുടെ പ്രവര്‍ത്തനം ത്വരിതഗതിയിലാകണം എന്നത് എല്ലാവരും ആഗ്രഹിക്കുന്നുണ്ട്.

kk shailaja
'പിവി അന്‍വര്‍ അല്ല ഇടതുമുന്നണി; ശശിക്കെതിരെ പാര്‍ട്ടിയുടെ മുന്നില്‍ ഒരു പരാതിയുമില്ല; ദിവസവും ആരോപണം ഉന്നയിക്കുന്നത് നല്ല ലക്ഷണമല്ല'

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com